Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടിയനെ ഒടിച്ചു: 'ഞാന്‍ പ്രകാശന്‍' 50 കോടി ക്ലബ്ബില്‍

14 JANUARY 2019 03:50 PM IST
മലയാളി വാര്‍ത്ത

ചെറിയ സിനിമകള്‍ 50 കോടി നൂറു കോടി ക്ലബ്ബില്‍ ഇടം നേടുന്നത് ഇന്ത്യന്‍ സിനിമയില്‍ സാധാരണ സംഭവമായി മാറിയെങ്കിലും മലയാളത്തിനിത് അന്യമായിരുന്നു. എന്നാല്‍ ആ ചരിത്രം തിരുത്തി അത്ഭുതം കുറിച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഫഹദ് ഫാസില്‍ ചിത്രം 'ഞാന്‍ പ്രകാശന്‍'. ഒടിയന്‍ പോലെയുള്ള വമ്പന്‍ ചിത്രങ്ങളോട് പൊരുതിയാണ് പ്രകാശന്‍ ഈ നേട്ടമുണ്ടാക്കിയതെന്നതും ശ്രദ്ധേയം.

ബോക്സോഫീസില്‍ നിന്നും തുടക്കം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കലക്ഷനിലും അത് പ്രകടമായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയാണ് സിനിമയുടെ മറ്റൊരു മുഖ്യ ആകര്‍ഷണ ഘടകം. ക്രിസ്മസ് റിലീസുകളില്‍ നേട്ടം കൊയ്തത് ഞാന്‍ പ്രകാശനാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമ 50 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 16 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാടിന്റെയും-ശ്രീനിവാസന്റെയും വരവ് അങ്ങനെ ചരിത്രമായി.

ക്രിസ്തുമസ് റിലീസായാണ് പ്രകാശനെത്തിയത്. ഫുള്‍മൂണ്‍ ഫിലിംസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിച്ചത്. വേള്‍ഡ് വൈഡ് റിലീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടിക്ക് മുകളില്‍ ചിത്രം നേടി കഴിഞ്ഞു. വരത്തനിലൂടെ അമ്പരപ്പിച്ച ഫഹദ് പ്രകാശനാകുമ്പോള്‍ കാണാന്‍ കഴിയുന്നത് ഏതു തരം കഥാപാത്രത്തെയും തന്മയത്വത്തോടെ അവതരിപ്പിക്കാനാകുന്ന ഫഹദിന്റെ അഭിനയ മികവാണ്. 2002-ല്‍ ഇറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്കാണ് സത്യന്‍-ശ്രീനി കൂട്ടുകെട്ടിലിറങ്ങിയ അവസാന ചിത്രം. ടിപി ബാലഗോബാലന്‍ എംഎ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയവയൊക്കെ മലയാള സിനിമയ്ക്ക് സത്യനും ശ്രീനിയും നല്‍കിയ ഏറ്റവും വലിയ സമ്മാനങ്ങളാണ്. ഇതിലേയ്ക്കിപ്പോള്‍ വന്‍ വിജയം നേടി പ്രകാശനും എത്തിയിരിക്കുന്നു.


16 വര്‍ഷത്തിനിപ്പുറം ഇരുവരും ഒന്നിച്ച് സിനിമ പ്രഖ്യാപിച്ചപ്പോള്‍ നായകനായി മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഫഹദ് ഫാസിലിനൊപ്പമാണ് ഇത്തവണ തങ്ങള്‍ വരുന്നതെന്ന് സത്യന്‍ അന്തിക്കാട് തന്നെ വ്യക്തമാക്കിയതോടെയാണ് ആശയക്കുഴപ്പം മാറിയത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് പ്രകാശന്‍. മോഹന്‍ലാലിന്റെ അഭിനയ മികവിനോടാണ് ഫഹദ് ഫാസിലിന്റെ അഭിനയത്തെ സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചത്. ക്യാമറയ്ക്കു മുന്നില്‍ അത്ഭുതം കാണിക്കുന്ന നടനെന്നാണ് ഫഹദിനെ പറഞ്ഞത്. ഇത് പ്രേക്ഷകരും അംഗീകരിക്കുന്നു. അത്രയേറെ പ്രകാശന്‍ ഫഹദിനോട് അലിഞ്ഞുചേര്‍ന്നിരിക്കുന്നു. പ്രകാശന്‍ മാത്രമല്ല, ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളോടും ഫഹദ് ഈ നീതി പുലര്‍ത്തിയിട്ടുണ്ട്.


മെഡിസിനു പഠിക്കാന്‍ ആഗ്രഹിച്ച്, നഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കി ജോലിക്കൊന്നും പോകാതെയിരിക്കുന്ന പി.ആര്‍.ആകാശ് മലയാളിയുടെ മറ്റൊരു മുഖമാണ്. വിദേശത്ത് എന്തു ജോലിയും ചെയ്യാന്‍ മടിക്കാത്ത അയാള്‍ സ്വന്തം നാട്ടില്‍ ലഭിക്കുന്ന മാന്യമായ തൊഴില്‍ പോലും സ്വീകരിക്കാന്‍ ഇഷ്ടപ്പെടില്ല. അറബിയുടെ ശുചിമുറി കഴുകാന്‍ മടിക്കാത്ത അയാള്‍ക്ക് ഇവിടെ വിയര്‍പ്പിന്റെ അസുഖമാണ്. നാട്ടില്‍ വൈറ്റ് കോളര്‍ ജോലിയില്ലെങ്കില്‍ വെറുതിയിരിക്കാന്‍ ഒരുമടിയുമില്ല. അച്ഛനമ്മമാരിട്ട പ്രകാശ് എന്ന പേര് പിടിക്കാത്തതിനാല്‍ ഗസറ്റില്‍ കൊടുത്ത് പി ആര്‍ ആകാശ് എന്നാക്കി മാറ്റുന്ന നായകന്‍, പതിവു പോലെ മലയാളിയെ തന്നെ മലയാളിക്ക് കാണിച്ചു കൊടുത്ത് കയ്യടി വാങ്ങിയിരിക്കുകയാണ് ശ്രീനിവാസന്‍.

ഫഹദ് ഫാസില്‍, നിഖില വിമല്‍, ശ്രീനിവാസന്‍, കെപിഎസി ലളിത തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍. എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ഷാന്‍ റഹ്മാനൊരുക്കിയ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (13 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (20 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (25 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (35 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (39 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (47 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (55 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends