Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

അതുകൊണ്ടാണ് ഈയടുത്ത കാലത്ത് റഹ്മാൻ ആരുമറിയാതെ ജോണിയെ കാണാൻ വന്നതും ഒരു ദിവസം മുഴുവൻ ജോണിയോടൊപ്പം ചിലവിട്ടതും..; അന്തരിച്ച ഗിറ്റാറിസ്റ്റ് ജോണ്‍ ആന്റണിയുടെ ഓര്‍മകള്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി

24 JANUARY 2019 03:12 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച ഗിറ്റാറിസ്റ്റ് ജോണ്‍ ആന്റണിയുടെ ഓര്‍മകള്‍ പങ്കുവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോണ്‍ ആന്റണിയെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ സുഹൃത്തുക്കള്‍ എ.ആര്‍ റഹ്മാനും ശിവമണിയുമാണെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു, ഒപ്പം അദ്ദേഹം ഭാഗ്യലക്ഷ്മിയോട് പറഞ്ഞ ചില അനുഭവങ്ങളും.

തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ റിഹേഴ്സലിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജോണ്‍ ആന്റണി മരിച്ചത്. 'കര്‍ണാട്രിക്സ്' ഫ്യൂഷന്‍ ബാന്‍ഡിന്റെ സ്ഥാപകനാണ്. മലയാളം, തമിഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ ചലച്ചിത്രഗാനങ്ങളില്‍ ലീഡ് ഗിറ്റാർ വായിച്ചിട്ടുണ്ട്.

1980-ല്‍ ചെന്നൈയില്‍ ജോണ്‍ ആന്റണി ആരംഭിച്ച റൂട്സ് ബാന്‍ഡിലൂടെയാണ് എ.ആര്‍. റഹ്മാനും ശിവമണിയും ശ്രദ്ധേയരായത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങളുടെ പ്രിയപ്പെട്ട ജോണി(ജോൺ ആന്റണി)നാളെ യാത്രയാവുന്നു..
ജോണി എപ്പോഴും പറയുമായിരുന്നു ഇതൊരു കപട ലോകമാണ്,സ്നേഹത്തിനും ആത്മാർത്ഥതക്കും യാതൊരു വിലയുമില്ല ഇവിടെ,അതാണ് ഞാൻ 24മണിക്കൂറും എന്റെ ഗിറ്റാറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന്..
35 വർഷത്തോളം സിനിമാ സംഗീതലോകത്ത് പ്രവർത്തിച്ചിട്ടും ജോണിയുടെ മനസ്സിന് സന്തോഷം തരുന്ന സംഗീതം തേടി അലഞ്ഞു.ഒടുവിൽ ജോണിക്ക് മനസ്സിലായി സിനിമ ഉപേക്ഷിക്കണം,അങ്ങനെയാണ് 2011 ൽ ഇനി സിനിമാ സംഗീതം എനിക്ക് വേണ്ട എന്ന തീരുമാനവുമായി ജോണി ചെന്നൈ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് താമസം ഉറപ്പിച്ചത്.(ഒടുവിൽ ചെയ്ത സിനിമ "വിണ്ണൈ താണ്ടി വരുവായാ).
സത്യത്തിൽ "പൊൻവീണേ എൻ ഉളളിൽ" എന്ന പാട്ടിൽ ഒടുവിൽ കേൾക്കുന്ന ഗിറ്റാർ സംഗീതം ജോണിയുടേതാണെന്ന് ആരെങ്കിലും പറയുമ്പോൾ ജോണിക്ക് ദേഷ്യമായിരുന്നു..അതാണോ എന്റെ കഴിവ്,എന്റെ കഴിവിനെ എത്ര ചെറുതായി കാണുന്നു എന്ന് പറയുമായിരുന്നു..മലയാള തമിഴ് സിനിമാ സംഗീത ലോകത്തെ എല്ലാ കപടതകളും ജോണി എന്നോട് പറയുമായിരുന്നു...
ജോണിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ രണ്ട് സുഹൃത്തുക്കൾ ആണ് എ ആർ റഹ്മാനും ശിവമണിയും..1985 ൽ ഞാൻ ജോണിയെ ആദ്യമായി ചൈന്നെയിൽ വെച്ച് കാണുമ്പോൾ സാലിഗ്രാമത്തിലെ ഒരു വീടിന്റെ മുകളിലത്തെ ചെറിയ വാടക വീട്ടിലായിരുന്നു താമസം.

അന്ന് A R REHMAN, SIVAMANI,JOJU എന്ന SOUTH AFRICAN സുഹൃത്ത് എല്ലാവരും ചേർന്നുളള കളിയും ചിരിയും സംഗീതവും ഞാൻ നേരിൽ കണ്ടതാണ്.
കൂട്ടത്തിൽ ഏറ്റവും ചെറിയ പയ്യനായിരുന്നു A R REHMAN.
ജോണിച്ചേട്ടാ ജോണിച്ചേട്ടാ എന്ന് വിളിച്ചു എപ്പോഴും കൂടെയുണ്ടാവും.
അതുകൊണ്ടാണ് ഈയടുത്ത കാലത്ത് റഹ്മാൻ ആരുമറിയാതെ ജോണിയെ കാണാൻ വന്നതും ഒരു ദിവസം മുഴുവൻ ജോണിയോടൊപ്പം ചിലവിട്ടതും..
അന്ന് റഹമാൻ പറഞ്ഞുവത്രേ എത്ര നല്ല കാലമായിരുന്നു നമ്മുടെ ചെന്നൈ ജീവിതം, ഇത്രയും വലിയൊരു സിനിമ ലോകത്ത് നല്ല തിരക്കുളള കാലത്തും അത് വലിച്ചെറിഞ്ഞ് സ്വന്തം ഇഷ്ട സംഗീതത്തിനായി ജീവിക്കാനുളള ധൈര്യം എല്ലാവർക്കും കിട്ടില്ല എങ്ങനെ ജോണിച്ചേട്ടന് അത് സാധിച്ചു എന്ന്.
തിരുവനന്തപുരത്തെ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു ജോണി.
ഈ വർഷം വിദേശത്ത് നിരവധി പരിപാടികൾ ജോണിക്ക് ഉണ്ടായിരുന്നു..അതേക്കുറിച്ച് ജോണി ആവേശത്തോടെ എന്നോട് പറഞ്ഞിരുന്നു.
ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് ജോണി പോയത്..യാതൊരു ദുരാഗ്രഹവുമില്ലാത്ത ആരേയും ദ്രോഹിക്കാത്ത സംഗീതം സംഗീതം സംഗീതം എന്ന ലോകത്ത് മാത്രം ജീവിച്ച ജോണി,എന്റെ സുഹൃത്തും സഹോദരനുമായിരുന്നു എന്നതിൽ ഞാനഭിമാനിക്കുന്നു..
പുനർജന്മത്തിൽ വളരേയധികം വിശ്വാസമുണ്ടായിരുന്നു ജോണിക്ക്.
എല്ലാ ജന്മത്തിലും ഞാൻ ഈ ഗിറ്റാറുമായി തന്നെ ജീവിക്കും എന്ന പറയുമായിരുന്നു.
അങ്ങനെയെങ്കിൽ ജോണി വീണ്ടും ജനിക്കും...

ഭാഗ്യലക്ഷ്മി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (10 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (12 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends