Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

'നോട്ട് എ ഡോണ്‍ സ്റ്റോറി'; അച്ഛന്റെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞും അനുകരിക്കാന്‍ ശ്രമിച്ചും സ്വത്വം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രണവ്; ആരാധകരെ നീരാശയിലാഴ്ത്തി പീറ്റര്‍ ഹെയ്ൻ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തീയറ്റർ വിശേഷങ്ങൾ ഇങ്ങനെ

25 JANUARY 2019 09:06 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.മോഹന്‍ലാല്‍,സുരേഷ് ഗോപി എന്നിവര്‍ അഭിനയിച്ച ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍,ഗോകുല്‍ സുരേഷ് എന്നിവര്‍ അഭിനയിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരുന്നു.ഇരുപതാം നൂറ്റാണ്ട് പോലെ മറ്റൊരു ഹിറ്റ് സിനിമയാണ് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നത്.എന്നാല്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഒരു സിനിമയായി മാറി.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയുന്ന രണ്ടാമത്തെ സിനിമയാണിത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും അരുണ്‍ ഗോപി നിര്‍വഹിച്ചിരിക്കുന്നു.പഴയ സിനിമകളിലെ ഡയലോഗുകള്‍ ആവര്‍ത്തിച്ചും,അനവസരങ്ങളില്‍ സാമൂഹ്യ പ്രതിബന്ധത നിറച്ച വാചകങ്ങള്‍ കുത്തിനിറച്ചും ഫാന്‍സുകാരുടെ കൈയടി നേടാന്‍ ശ്രമിച്ചിട്ടുണ്ട്.പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയവും മെച്ചപ്പെട്ടതായില്ല.അച്ഛന്‍റെ തന്നെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞും അനുകരിക്കാന്‍ ശ്രമിച്ചും സ്വത്വം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രണവിനെ സിനിമയിലുടെ നീളം കാണാം.തന്മയിത്തത്തോടെയുള്ള അഭിനയ ചാതുരി എങ്ങും കാണാനായില്ല.പുതുമുഖ താരം സയയാണ് ചിത്രത്തിലെ നായിക. തുടക്കമെന്ന നിലയില്‍ പോരായ്മകളുണ്ടെങ്കിലും ഭാവിയിലേക്കൊരു വാഗ്ദാനമാണ്.അപ്പു- സായ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. അപ്പുവിന്‍റെ അച്ഛന്‍റെ വേഷത്തിലെത്തുന്നത് മനോജ്.കെ.ജയനാണ്.ബാബ എന്ന ഡോണ്‍ കഥാപാത്രം വേറിട്ടതായി.ധര്‍മ്മജന്‍ ബോല്‍ഗാട്ടി,കലാഭവന്‍ ഷാജോണ്‍,ടിനി ടോം എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

'നോട്ട് എ ഡോണ്‍ സ്റ്റോറി' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ചിത്രം ആക്ഷന്‍ ത്രില്ലറില്‍പ്പെടുത്താവുന്ന ഒന്നാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും നിരാശ സമ്മാനിച്ചു.പീറ്റര്‍ ഹെയ്നില്‍ പ്രതീക്ഷയര്‍പ്പിച്ച പ്രേക്ഷകരെ തെല്ല് സങ്കടപ്പെടുത്തി.നിലവാരം തീരെ ഇല്ലാതെ പോയ ആക്ഷന്‍ രംഗങ്ങള്‍ പുലിമുരുകനെ അനുസ്മരിപ്പിച്ചു.

ഗോകുല്‍ സുരേഷ് അതിഥി വേഷത്തിലാണ് എത്തുന്നതെങ്കിലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ആക്ഷന്‍ ത്രില്ലര്‍ രീതിയിലേക്ക് ഉയരാന്‍ ശ്രമിച്ചിട്ടുണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ ആസ്വാദ്യകരമായി.ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജത്തെയാണ്.മികച്ച ഫ്രെയിമുകള്‍ കാഴ്ചക്കാരെ വലിയ ഒരു അളവ് വരെ ബോറടിയില്‍ നിന്നൊഴിവാക്കി.
ഡോണ്‍ സ്റ്റോറിയായി തുടങ്ങുന്ന സിനിമ ഇടയ്ക്ക് വച്ച് പൂര്‍ണ്ണമായും പ്രണയകഥയായി മാറുന്നു.പ്രണയസാഫല്യത്തിനായി നടത്തുന്ന പരിശ്രമങ്ങളും അതില്‍ മതം എങ്ങനെ ഇടപെടുന്നു എന്നും ചിത്രം സംവദിക്കുന്നു.ആധുനിക കാലത്തിലെ തിന്മകളെ ബോധപൂര്‍വം അഭിസംബോദന ചെയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ കഥയുമായി ചേര്‍ച്ചയുണ്ടാകാതെ പോകുന്നു.ഹാപ്പി എന്‍ഡിംഗ് ആയ കഥ പ്രേക്ഷകര്‍ക്ക് ആശ്വാസം പകരുന്നു.ഒരു ഫീല്‍ ഗുഡ് മൂവി എന്ന് തോന്നിപ്പിക്കും വിധം സിനിമ ഒരുക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends