Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന് . 1990 ജൂലൈ പതിമൂന്നിനായിരുന്നു മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മൂത്ത പുത്രനായി പ്രണവ് മോഹന്‍ലാല്‍ ജനിക്കുന്നത് ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നും അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം എന്നായിരിക്കും എന്നൊക്കെയാണ് പിറന്നാൾ തിരക്കിലും ആരാധകർക്ക് അറിയേണ്ടത്.

13 JULY 2019 04:55 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന് . 1990 ജൂലൈ പതിമൂന്നിനായിരുന്നു മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മൂത്ത പുത്രനായി പ്രണവ് മോഹന്‍ലാല്‍ ജനിക്കുന്നത്

താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറുന്നത് സ്വഭാവികമാണ് . എങ്കിലും പ്രണവ് ചെറുപ്പത്തിലെ തന്നെ തന്റെ കഴിവ് തെളിയിച്ചിരുന്നു. ബാലതാരമായി പ്രണവ് അഭിനയിച്ച ആദ്യ സിനിമ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം തന്നെയായിരുന്നു. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു അപ്പു എത്തിയത്.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാലും രമ്യ കൃഷ്ണനുമായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 2002 ലായിരുന്നു ഒന്നാമന്‍ തിയറ്ററുകളിലേക്ക് എത്തിയത്. 2003 ല്‍ പ്രണവിനെ കേന്ദ്രകഥാപാത്രമാക്കി പുനര്‍ജനി എന്നൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരുന്നു.

പുനര്‍ജനിയിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം പ്രണവിന് സിനിമയിലൂടെ ലഭിച്ചിരുന്നു.ബാലതാരമായി സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരപുത്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തുടക്കം കുറിക്കുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ താരപുത്രനെ കണ്ടപ്പോള്‍ എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം അദ്ദേഹത്തിനായി ക്യൂ നിന്ന അവസരവുമുണ്ടായിരുന്നു

പിന്നീട് ആക്ഷന്‍ രംഗങ്ങളിലെ മികവുമായെത്തിയ ആദിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്

ഇപ്പോൾ പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. രാജാവിന്‍റെ മകന്റെ ദിനമാണ് ഇന്നെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

സിനിമാലോകത്ത് നിന്നുള്ളവരും പ്രണവിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നും അപ്പുച്ചേട്ടന്‍ സന്തോഷത്തോടെയിരിക്കട്ടയെന്നാണ് ഗോകുല്‍ സുരേഷ് കുറിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ചിത്രീകരണത്തിനിടയില്‍ പ്രണവിനെ കാണാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ച് ഗോകുല്‍ എത്തിയിരുന്നു. പ്രണവിനൊപ്പമുള്ള ചിത്രവുമായാണ് ഇത്തവണയും ഗോകുല്‍ എത്തിയിട്ടുള്ളത്.

ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നും അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം എന്നായിരിക്കും എന്നൊക്കെയാണ് പിറന്നാൾ തിരക്കിലും ആരാധകർക്ക് അറിയേണ്ടത്.

പ്രണവിന്‍റെ കരിയറിലെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍ഫിങ് മികവുമായി താരപുത്രനെത്തിയിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍ എന്നാണു പരക്കെ അറിയപ്പെടുന്നത് . ആരെക്കുറിച്ചും നെഗറ്റീവായി സംസാരിക്കാറില്ലെന്നും ആരും നെഗറ്റീവായി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും അരുണ്‍ ഗോപി ഒരിക്കൽ പറഞ്ഞിരുന്നു. . സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം കൂടുതല്‍ സംസാരിക്കാറുള്ളത്.എന്തിനേയും ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രണവ് സമീപിക്കാറുള്ളത്.

ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം പ്രണവ് പഠനത്തിനായി സമയം നീക്കിവെച്ചു . ഫിലോസഫിയില്‍ ബിരുദം നേടിയ പ്രണവ് പിന്നീട് സിനിമയിലേക്ക് തന്നെ എത്തി.. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു . അതുപോലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ സിനിമകളിലും അസിസ്റ്റന്റായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു

കാമറയുടെ പിന്നിൽ പ്രവർത്തിച്ച ശേഷമാണ് കാമറയ്ക്ക് മുന്നിലേക്ക് പ്രണവ് എത്തിയതെങ്കിലും
സംവിധാനം കുഴപ്പം പിടിച്ച പണിയാണെന്നും തല്‍ക്കാലം താന്‍ ആ പണിക്കില്ലെന്നുമാണ് താരപുത്രന്‍ പറയുന്നതത്രെ

സംവിധായകർക്കും പ്രണവ് മോഹന്‍ലാലിലിനെ താൽപ്പര്യമാണ് . കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പരിശ്രമങ്ങള്‍ നടത്താൻ പ്രണവിന് മടിയില്ല. ആദിയില്‍ ആക്ഷനായിരുന്നു പ്രാധാന്യമെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിങിലൂടെയായിരുന്നു താരപുത്രന്‍ ഞെട്ടിച്ചത്. ബാലിയില്‍ പോയാണ് സര്‍ഫിങ് പരിശീലിച്ചത്. സാഹസിക രംഗങ്ങളിലെ പ്രകടനം കണ്ട് സ്തബ്ധരായി നിന്നുപോയതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകരും തുറന്നുപറഞ്ഞിരുന്നു. 2018 ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ആദി ഈ വര്‍ഷത്തെ ഫസ്റ്റ് ബ്ലോക്ബസ്റ്റര്‍ മൂവിയായിരുന്നു.

ആദിയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പ്രണവ് അഭിനയിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ ഈ ദിവസങ്ങളിലായിരുന്നു കഴിഞ്ഞത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല . പിറന്നാൾ ദിനത്തിൽ പ്രണവിന്റെ ആരധകർക്ക് അറിയേണ്ടതും ഇത് തന്നെ

മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുമായി പ്രണവിന്റെ സിനിമയ്ക്ക് സാമ്യമുണ്ടോ എന്നാണ് പ്രേക്ഷകരുടെ പ്രധാന സംശയം .

മോഹന്‍ലാലിന്റെ , 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കാനാണ് പ്രണവ് എത്തുന്നത്. നവംബറിലാണ് സിനിമയുടെ ചിത്രീകരണം.

മോഹന്‍ലാലും പ്രണവും ഒന്നിക്കുന്ന സിനിമ എന്നാണെന്നാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്
സിനിമയുടെ പ്രമോഷണല്‍ പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ പ്രണവ് ആദിയുടെ റിലീസിന് മുന്‍പ് തന്നെ ഹിമാലയത്തിലേക്ക് പോയിരുന്നു. രണ്ടാമത്തെ സിനിമയായപ്പോഴും റിലീസ് സമയത്ത് പ്രണവ് നാട്ടിലുണ്ടായിരുന്നില്ല. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായാണ് അദ്ദേഹം മുന്നേറുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends