Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

എത്ര തിരക്കുകൾ ഉണ്ടെങ്കിലും തന്റെ കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി .ഇപ്പോഴിതാ സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ് താരം

20 JULY 2019 01:13 PM IST
മലയാളി വാര്‍ത്ത

എത്ര തിരക്കുകൾ  ഉണ്ടെങ്കിലും തന്റെ കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി .ഇപ്പോഴിതാ സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ് താരം.
ജൂലൈ 23 ന് ദുബായിലേക്ക് പോവുന്ന താരം പിന്നീട് യൂറോപ്പിലേക്കും പോയതിന് ശേഷം ആഗസ്റ്റ് 10ന് തിരികയെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുടുംബത്തിനൊപ്പമുള്ള യാത്രയാണ് ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുള്ളത്.

മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട്ടതാരമാണ് മമ്മൂട്ടി.സിനിമ ജീവിതം തുടങ്ങിയത് വില്ലനായിട്ടാണെങ്കിലും മമ്മൂട്ടി പിന്നീട് മലയാളത്തിന്റെ നായകനായി മാറുകയായിരുന്നു. .

കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ പുറത്തിറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലൂടെയാണു മുഹമ്മദ്കുട്ടി സിനിമയിലേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ വളരെ അപ്രധാനമായ ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പിന്നീട് 1973ൽ പുറത്തിറങ്ങിയ 'കാലചക്രം' എന്ന സിനിമയിൽ സംഭാഷണമുള്ളരൊരു വേഷം ചെയ്തു. ഈ സിനിമയിൽ 'സജിൻ' എന്ന പേരിലാണ് മുഹമ്മദ്കുട്ടി അഭിനയിച്ചത്.

പിന്നീട് 1979ൽ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ 'ദേവലോകം' എന്ന ചിത്രത്തിൽ നായകവേഷം ചെയ്തെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.

1980ൽ എം ടി വാസുദേവൻ നായർ എഴുതി ശ്രീ. ആസാദ് സംവിധാനം നിർവഹിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കവേയാണു ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ മുഹമ്മദ്കുട്ടിക്ക് മമ്മൂട്ടി എന്ന പേരു നിർദ്ദേശിച്ചത്. ശ്രീനിവാസനാണു ഈ സിനിമയിൽ മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയത്.

1980ൽ തന്നെ പുറത്തിറങ്ങിയ 'മേള' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള വേഷത്തിൽ മമ്മൂട്ടിയെത്തിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ ഒരു വഴിത്തിരിവാവുകയായിരുന്നു

യുവതാരങ്ങളെ പോലും വിസ്മയിപ്പിക്കുന്ന അഭിനയ തികവുണ്ട് മമ്മൂട്ടിക്ക്. .ഇപ്പോഴും കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം.

മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാനിധ്യം ഉറപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്.
ഈ വര്‍ഷം പകുതി കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ വിജയ സിനിമകളുമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. പേരന്‍പില്‍ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ പതിനെട്ടാം പടിയിലാണ് എത്തിനില്‍ക്കുന്നത്. പതിനെട്ടാം പടിയില്‍ ജോണ്‍ പാലക്കല്‍ എന്ന അതിഥിയായാണ് അദ്ദേഹമെത്തിയത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വേറിട്ട ഗെറ്റപ്പിലായിരുന്നു താരമെത്തിയത്.

ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറകളുമായ സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.ഒരേ സമയം മാസ്സായും ക്ലാസായും എത്തി ആരാധകരെ സന്തോഷിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. നായകനായി മാത്രമല്ല അതിഥിയായെത്തിയപ്പോഴും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്.

മമ്മൂട്ടിയുടെതായി അടുത്തിടെ ആരംഭിച്ച ചിത്രങ്ങളിൽ എടുത്തു പറയേണ്ടത് ഷൈലോക്ക് ആണ് . പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ഷൈലോക്ക് അണിയറയില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജാധിരാജ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക് . ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസിലെ പ്രധാന കഥാപാത്രമായ ഷൈലോക്കിനെയല്ല താന്‍ അവതരിപ്പിക്കുന്നതെന്നും തന്റെ കഥാപാത്രത്തെ ഇങ്ങനെ വിളിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴുത്തറപ്പനായ പലിശക്കാരനായ വില്ലനായാണ് താന്‍ എത്തുന്നതെന്നും താരം പറഞ്ഞിരുന്നു.

തിരക്കിട്ട സിനിമാജീവിതത്തില്‍ കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്ന് മമ്മൂട്ടി ഇപ്പോഴും പറയാറുണ്ട്. . യുവതാരങ്ങള്‍ക്കും അദ്ദേഹം ഈ ഉപദേശം നല്‍കിയിരുന്നു. നമ്മള്‍ക്കായി കാത്തിരിക്കുന്നവരാണ് അവരെന്നും തിരക്കുകള്‍ കഴിഞ്ഞ് ചെല്ലുമ്പോള്‍ കുടുംബത്തിനേയും കൂട്ടി യാത്ര പോവണമെന്നുമൊക്കെയാണ് അദ്ദേഹം പറയാറുള്ളത്. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഈ ഉപദേശം അതേ പോലെ ഏറ്റെടുത്ത് പാലിക്കുന്നവരാണ്.

മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ഭാര്യ സുല്‍ഫത്ത് നല്‍കുന്നത്. സിനിമ സ്വീകരിക്കുന്നതും മറ്റ് വിഷയങ്ങള്‍ക്കുമായൊക്കെ പലരും സുലുവിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്.അച്ഛന്റെ പാത പിന്തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ എത്തി. . സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരപുത്രന്‍ പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുക്കാനും ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (19 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (27 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (35 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (43 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (54 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

Malayali Vartha Recommends