Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നാം സ്ഥാനത്തിനായി പോരാടി ആര്യയും ഷാജിയും ഫുക്രുവും സാന്ദ്രയും...രണ്ടാം സ്‌ഥാനത്തിനായി തമ്മിൽതല്ലി എലീനാ സുജോ, ആർക്കും വേണ്ടാതെ ദയ മൂന്നാം സ്ഥാനത്..ബിഗ് ബോസ്സിൽ കസേരക്കായി കൂട്ടയടി

17 MARCH 2020 12:18 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് മത്സരം മുറുകുകയാണ്. തങ്ങൾക്കിവിടെ നിൽക്കണ്ട എന്ന് ഇടക്കിടക്ക് ഓരോ മത്സരാർത്ഥികളും പറയുമെങ്കിലും എല്ലാവരുടെയും കണ്ണ് കപ്പിൽ തന്നെയാണ്. ഓരോ വഴക്കിനും കരച്ചിലിനും ശേഷം പ്രേക്ഷകർ സ്ഥിരം കേൾക്കുന്നൊരു വാചകമാണ്, എനിക്കിവിടെ നിൽക്കണ്ട വീട്ടിൽ പോകണം എന്നുള്ളത്. എന്നാൽ ടാസ്ക്ക് വരുമ്പോൾ ആത്മ മിത്രങ്ങൾക്ക് പോലും വേണ്ടത് ഒന്നാം സ്ഥാനം തന്നെയാണ്. ഇത്തരമൊരു തകിടം മറിച്ചിലാണ് പ്രേക്ഷകർ കഴിഞ്ഞ ദിവസം കണ്ടതും. തന്നെ അമൃത അഭിരാമി സഹോദരിമാർ കള്ളിയെന്ന് വിളിച്ചെന്ന് പറഞ്ഞു പൊട്ടിക്കരയുകയും വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത എലീന പിന്നീട് ബിഗ് ബോസ് നൽകിയ ടാസ്ക്കിലെ രണ്ടാം സ്ഥാനത്തിനായി സുജോയുമായി തമ്മിതല്ലുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കാണുന്നത്.

പതിനൊന്നാം ആഴ്ചയിലെ ആദ്യദിനം നടന്ന ഡെയിലി ടാസ്‌കില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് പട്ടാഭിഷേകം എന്ന ഗെയിമാണ്. ഫിനാലെയ്ക്കായി നാല് ആഴ്ചകള്‍ മാത്രം ശേഷിക്കേ കിരീടം ചൂടുന്ന വ്യക്തിയെയും ടൈറ്റില്‍ ജേതാക്കളെയും തെരഞ്ഞെടുക്കാനുള്ള ടാസ്‌കായിരുന്നു ഇത്. ഇവിടെ നിന്നു പോയവരെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പരാജയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെയാണ് സ്വയം വിലയിരുത്താനായി ഇത്തരത്തിലൊരു ടാസ്‌ക് നല്‍കുന്നതെന്ന് ബിഗ് ബോസ് വെളിപ്പെടുത്തി.

ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഏതു വേണമെന്ന അവകാശവാദം ഉന്നയിക്കാനുള്ള അവസരം മത്സരാര്‍ഥികള്‍ക്ക് ലഭിക്കും. തെരഞ്ഞെടുത്ത സ്ഥാനത്തിലേയ്ക്ക് തങ്ങളെ തന്നെ കാണാനുള്ള കാരണങ്ങളും ഇതോടൊപ്പം തന്നെ നിരത്തണം.

ടാസ്‌ക് ബസര്‍ കേട്ടു മത്സരം തുടങ്ങിയപ്പോള്‍ ആദ്യമെത്തിയത് ദയയാണ്. താന്‍ സ്വയം മൂന്നാം സ്ഥാനക്കാരിയായി കാണുന്നുവെന്ന് ദയ പറഞ്ഞു . തന്നെക്കാള്‍ യോഗ്യരായ മറ്റുള്ളവര്‍ വീട്ടിലുണ്ടെന്ന തിരിച്ചറിവാണ് മൂന്നാം സ്ഥാനത്തേയ്ക്ക് ചുരുങ്ങാന്‍ ദയയെ പ്രേരിപ്പിച്ചത്. പിന്നീടെത്തിയ ഫുക്രു ഒന്നാം സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. എന്തു ടാസ്‌ക് ലഭിച്ചാലും ഗെയിമിലായാലും തന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഫുക്രു ഈ ആവശ്യത്തെ സാധൂകരിച്ചത്. ഇതോടൊപ്പം വീട്ടിലെ ഭൂരിഭാഗം ആളുകളും എതിരാളിയായി കാണുന്നത് തന്നെയാണെന്നുള്ള വാദവും ഫുക്രു നിരത്തി.

ഫുക്രുവിനെ കൂടാതെ ഷാജി, രഘു, ആര്യ, അഭിരാമി അമൃത, സാന്‍ഡ്ര എന്നിവരും ഒന്നാം സ്ഥാനത്തിനായി വാദിച്ചു. ടാസ്‌കിലെ പ്രകടനവും ഹാട്രിക് അടക്കം നാലു തവണ ക്യാപ്റ്റനായതും ഇതുവരെ ജയിലില്‍ കിടന്നിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഷാജിയുടെ അവകാശവാദം. രഘുവാകട്ടെ താന്‍ സ്വീകരിച്ചു പോന്ന നിലപാടുകളാണ് ആയുധമാക്കിയത്. തെറ്റ് അംഗീകരിക്കുന്ന കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരു പടി മുന്നിലാണെന്നും രഘു അഭിപ്രായപ്പെട്ടു. താന്‍ ഇതിനോടകം ഒരു ജേതാവായി കഴിഞ്ഞു എന്നായിരുന്നു ആര്യയുടെ വാക്കുകള്‍. ഷോയുടെ തുടക്കം മുതല്‍ വീട്ടില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഒരുപാട് പേര്‍ വന്നു പോകുന്നതും പലരുടെയും സ്വഭാവം മാറിമറിയുന്നതും നേരില്‍ കണ്ടിട്ടുണ്ട്. ഈ റോളര്‍ കോസ്റ്റര്‍ റൈഡില്‍ ഇപ്പോഴും സീറ്റ് ബെല്‍റ്റില്ലാതെ ഇറുക്കിപ്പിടിച്ച് ഇരിക്കുന്ന ഒരാളെന്ന അഭിമാനം തനിക്കുണ്ടെന്നും ആര്യ വ്യക്തമാക്കി.

തുടർന്നെത്തിയത് സഹോദരിമാർ ആയിരുന്നു.കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ, അന്‍പതാം ദിനത്തില്‍ മത്സരത്തിലേയ്ക്ക് എത്തിയ തങ്ങള്‍ എന്തുകൊണ്ട് ഒന്നാം സ്ഥാനത്തിനായി വാദിക്കുന്നു എന്നതിനു കാരണങ്ങള്‍ നിരത്തുകയായിരുന്നു അമൃതയും അഭിരാമിയും. ഇതിനോടകം മത്സരവുമായി ചേര്‍ന്നു കഴിഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേയ്ക്ക് പെട്ടെന്നു കയറി വന്നിട്ടും ആദ്യ മൂന്നു സ്ഥാനക്കാരില്‍ പോയിന്റ് പട്ടികയില്‍ ഇടം നേടിയത് ഇവര്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയായി കളിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് രണ്ടുപേര്‍ ചേര്‍ന്നുള്ള നീക്കമെന്ന് തങ്ങളുടെ അവകാശവാദത്തെ സാധൂകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു. തുടർന്ന് എത്തിയ സാന്ദ്രയും ആവശ്യപ്പെട്ടത് ഒന്നാം സ്ഥാനം തന്നെയായിരുന്നു .പുറത്തെ താൻ തന്നെയാണ് മത്സരത്തിലും എന്നു പറഞ്ഞാണ് സാന്‍ഡ്ര തന്റെ ആവശ്യം മുന്നോട്ടു വെച്ചത്. ഇത്രയധികം നോമിനേഷനില്‍ വന്നിട്ടും ആരും അറിയാതിരുന്ന താന്‍ ഇപ്പോഴും ഷോയില്‍ നിലനില്‍ക്കുന്നതും സാന്‍ഡ്ര തന്റെ വാദമായി ഉന്നയിച്ചു.

രണ്ടാം സ്ഥാനത്തിനായി വാദിച്ചത് സുജോയും എലീനയുമാണ്. പ്രമുഖരാല്‍ നിറഞ്ഞ ഒരിടത്തേയ്ക്ക് എത്തിയ താന്‍ ഇതുവരെ വന്നു നില്‍ക്കുമെന്നു പോലും പ്രതീക്ഷിക്കാത്തതാണെന്നും ലഭിച്ചതെല്ലാം ബോണസാണെന്നുമായിരുന്നു സുജോയുടെ വാക്കുകള്‍. അതുകൊണ്ടു തന്നെ രണ്ടാം സ്ഥാനമാണ് സുജോ വേണമെന്ന് പറഞ്ഞതും. കളിയുടെ അവസാനം ഒന്നാം സ്ഥാനത്താണെങ്കിലും രണ്ടാമതാണെങ്കിലും വിജയിച്ചതിനു തുല്യം തന്നെയാണ്. അതുകൊണ്ട് അതിജീവനമെന്ന ബിഗ് ബോസിന്റെ വാക്കു കടമെടുത്ത് താന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് എത്ര മാത്രം യോഗ്യയാണെന്ന് എലീന വാദിച്ചു . സഹമത്സരാര്‍ഥികള്‍ ആരുമായും വഴക്കോ പ്രശ്‌നങ്ങളോ ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങുന്നതും തന്റെ കഴിവായി എലീന വെളിപ്പെടുത്തി.

ഒന്നാം സ്ഥാനക്കാരെ ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ വാദഗതികള്‍ മുന്‍പോട്ടു വെച്ചതുകൊണ്ടുതന്നെ പലരും വിട്ടുകൊടുക്കാന്‍ തയ്യാറാകുകയായിരുന്നു. ഒടുവില്‍ അധികം തര്‍ക്കമൊന്നുമില്ലാതെ ഷാജി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തി. രണ്ടാം സ്ഥാനത്തിനായി രണ്ടു പേര്‍ക്കിടയില്‍ മാത്രമാണ് ചര്‍ച്ച നടന്നതെങ്കിലും ഒരു വലിയ വാക്‌പോരാട്ടമാണ് പ്രേക്ഷകര്‍ കണ്ടത്. സുജോയെ ഫേക്ക് ഗെയിമര്‍ എന്നു വിളിച്ച് എലീന തളര്‍ത്തിയപ്പോള്‍ ഒന്നും ചെയ്യാതെ ഷോയില്‍ നിലനില്‍ക്കുന്ന ആള്‍ എന്നാണ് എലീനയെ സുജോ വിശേഷിപ്പിച്ചത്. പോരാത്തതിന് അലവലാതിപരാമർശവും കോടതി ടാസ്ക്കിൽ കാർക്കിച്ചുതുപ്പിയതും വാദത്തിനിടയിൽ സുജോ ആയുധമാക്കി . എന്നാല്‍ ഒട്ടും വിട്ടുകൊടുക്കാതെ എലീനയും രണ്ടാം സ്ഥാനത്തിനായി ഉറച്ചു നിൽക്കുകയായിരുന്നു.

സഹമത്സരാര്‍ഥികളുമായി ഉണ്ടായ ശാരീരിക ഏറ്റുമുട്ടലുകളും സുജോയ്ക്ക് ലഭിച്ച താക്കീതുകളും രണ്ടുതരം ഗെയിം കളിച്ച് പ്രകടിപ്പിച്ച നിലപാടില്ലായ്മയുമൊക്കെ എലീന ചൂണ്ടിക്കാട്ടി. ഇതിനു പുറമെ സഞ്ജന മുന്‍കാമുകിയാണെന്ന് തന്നോടടക്കം പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി എലീന സുജോയുടെ വാദങ്ങളെ ഖണ്ഡിച്ചു. ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയാത്തവള്‍ എന്ന് എലീനയെ സുജോ വിശേഷിപ്പിക്കയും ലൈൻ അടിക്കുമോ എന്ന് ചോദിച്ചു എലീന തന്റെ പുറകെ നടക്കുമായിരുന്നു എന്നും വെളിപ്പെടുത്തി . ഒടുവില്‍ എലീന തന്നെയാണ് രണ്ടാം സ്ഥാനം കടുത്ത വാക്കുതർക്കത്തിനൊടുവിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്തത് . ദയ മൂന്നാമതും എതിരാളികളില്ലാതെ നിലയുറപ്പിക്കുകയും ചെയ്തു. ഏതായാലും ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ തന്നെ അവസാനം ഇതേ സ്‌ഥാനങ്ങളിൽ എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (21 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (35 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends