കാലവർഷം ഇനിയും വൈകുമെന്ന് സൂചന.... കേരളത്തിലെ കാലവർഷത്തിന്റെ തുടക്കം നേരിയതോ ദുർബലമോ ആയ രീതിയിലായിരിക്കുമെന്ന് സൂചന

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് ഇനിയും വെെകുമെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശക്തമായ കാലവർഷത്തിന് ആവശ്യമായ ഉപരിതല കിഴക്കൻ കാറ്റുകൾ ജൂൺ 5-6 തീയതികൾക്ക് ശേഷം മാത്രമേ ദക്ഷിണേന്ത്യയ്ക്ക് മുകളിൽ പൂർണമായി രൂപപ്പെടാനായി സാദ്ധ്യതയുള്ളൂവെന്നാണ് പുതിയ റിപ്പോർട്ട്.കേരളത്തിലെ കാലവർഷത്തിന്റെ തുടക്കം കനത്ത മഴയോടെയായിരിക്കില്ല. മറിച്ച് വളരെ നേരിയതോ ദുർബലമോ ആയ രീതിയിലായിരിക്കുമെന്നാണ് സൂചന. ക്രമേണ മാത്രമേ ഇത് ശക്തിപ്രാപിക്കുകയുള്ളൂ.
ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടുനിൽക്കുന്നതാണ് കാലവർഷം. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന ഈർപ്പമുള്ള കാറ്റാണ് മൺസൂൺ മഴയ്ക്ക് കാരണം. കാലവർഷത്തെക്കുറിച്ച് പരിശോധിക്കാനായി കാലാവസ്ഥാ വകുപ്പ് ഉപയോഗിക്കുന്ന ഒരു പുതിയ കമ്പ്യൂട്ടർ മോഡലാണ് ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റം (ജിഎഫ്എസ്). ഇത് അന്തരീക്ഷത്തിലെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ കാലാവസ്ഥ വ്യതിയാനങ്ങൾ പ്രവചിക്കുന്നു. ഇവയുടെ ഏറ്റവും പുതിയ കണ്ടെത്തൽ പ്രകാരമാണ് കാലവർഷം ഇനിയും വെെകുമെന്ന് പറയുന്നത്.
"
https://www.facebook.com/Malayalivartha


























