Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

തുടക്ക കാലം മുതൽ ഉർവശിക്കും ശോഭനയ്ക്കും ലഭിച്ച സ്വീകാര്യതയും അംഗീകാരവും 2 രീതിയിൽ ആയിരുന്നു. എന്തായിരിക്കും ഇതിന്റെ കാരണം/ കാരണങ്ങൾ?

03 JULY 2020 01:25 PM IST
മലയാളി വാര്‍ത്ത

ഉർവശിയേയും ശോഭനയെയും താരതമ്യം ചെയ്ത് സിനിമാ ഗ്രൂപ്പിൽ ഷെസിയ സലിം എഴുതിയ കുറിപ്പ് വായിക്കാം..

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനു പ്രധാന കാരണങ്ങളിൽ ഒന്ന് ശോഭന എന്ന അതുല്യ പ്രതിഭ തന്നെയാണ് എന്നതിൽ സംശയമില്ല.മലയാള സിനിമയിൽ ശോഭനയെ പോലെ താര മൂല്യം ലഭിച്ച നടിമാർ വളരെ കുറച്ചേയുള്ളു. ശോഭന തിളങ്ങി നിന്ന സമയത്ത് വേറെയും ഒരുപാട് ഗംഭീര നായികമാർ ഉണ്ടായിരുന്നു എന്നതാണ് എടുത്ത് പറയേണ്ട വേറൊരു കാര്യം.ശോഭന ഓവർ റേറ്റ് ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോളും ഉണ്ടായിട്ടുണ്ട്‌ .

എന്നാൽ 1980-90 കളിലെ മലയാളം സിനിമ പരിശോധിച്ചാൽ ഉർവശിയെ പോലെ വേർസറ്റൈൽ ആയ ഒരു നടി വേറെ ഇല്ലെന്ന് തന്നെ പറയാം.അവരെ പോലെ വ്യത്യസ്ത ഭാവങ്ങൾ വളരെ തന്മയത്തത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ വേറെ ഏത് അഭിനേത്രിക്കാണ് സാധിക്കുക എന്നതിന് ഉർവശിക്ക് അപ്പുറത്ത് വേറെ ആരും തന്നെ ഇല്ല എന്നതാണ് ഉത്തരം.ഉർവശിയും വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചു. പക്ഷെ എവിടെയും അധികമായി അവർ ചെയ്ത കഥാപാത്രത്തെ പറ്റി പറഞ്ഞ് കേട്ടില്ല. ഇവരെ താരതമ്യം ചെയ്യുമ്പോഴുള്ള മറ്റൊരു രസകരമായ വസ്തുത ഇവർ രണ്ടാളും മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ഒരേ വർഷമാണ്എന്നത്. തുടക്ക കാലം മുതൽ തന്നെ 2 പേരും അനേകം സിനിമകളിൽ മുൻ നിര നായകന്മാരുടെ നായികമാരായി അഭിനയിച്ചു. പക്ഷെ ഇവർക്ക് 2 പേർക്കും ലഭിച്ച സ്വീകാര്യതയും അംഗീകാരവും 2 രീതിയിൽ ആയിരുന്നു. എന്തായിരിക്കും ഇതിന്റെ കാരണം/ കാരണങ്ങൾ?

വിരലിൽ എണ്ണാവുന്ന കുറച്ച് സിനിമകൾ ഒഴിച്ചാൽ ശോഭന തനി നാട്ടിൻപുറത്തെ കുശുമ്പും കുഞ്ഞായിമയും ഒക്കെ ഉള്ള, പഠിപ്പും ലോക വിവരവും കുറഞ്ഞ ഒരു സ്ത്രീയായിട്ട് അഭിനയിച്ചിട്ടുണ്ടാവില്ല.ഒന്നെങ്കിൽ സർക്കാർ ഉദ്യോഗസ്ഥ, അല്ലെങ്കിൽ കോളേജ് കുമാരി, അതുമല്ലെങ്കിൽ ഏതേലും ധനിക-സവർണ്ണ കുടുംബത്തിലെ, എല്ലാ തരം ക്യാപിറ്റലുകളും അനുഭവിച്ച് ജീവിക്കുന്ന പെൺകുട്ടി. ഇത്രയും ഐഡിയലിസ്ടിക് ആയ കഥാപാത്രങ്ങളോട് സ്റ്റീരിയോടിപ്പിക്കലായി ചിന്തിക്കുന്ന ആർക്കാണ് ഇഷ്ടം തോന്നാതിരിക്കുക.

മഹേഷിന്റെ പ്രതികാരം സിനിമയിൽ ക്രിസ്പിനും സോണിയയും നടത്തുന്ന സംഭാഷണത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും താരതമ്യം ചെയുന്നത് പോലെയാണ് ഏറെക്കുറെ ശോഭയുടേയും ഉർവ്വശിയുടെയും സിനിമകൾ.ഉർവശി എല്ലാത്തരം കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ച്‌ ഫലിപ്പിച്ചിട്ടുള്ള നടിയാണ്. തലയണമന്ത്രം എന്ന സിനിമ അനേകങ്ങളിൽ ഒരു ഉദാഹരണം മാത്രം. അതിലെ കുശുമ്പിയും അസൂയക്കാരിയുമായ ചേട്ടത്തിയമ്മയെ മലയാളികൾ അതെ രീതിയിൽ സ്വീകരിച്ചു എന്നത് അവരിലെ നടിയുടെ അസാമാന്യ പ്രതിഭയുടെ കഴിവാണ്. ചെറിയ രീതിയിലെങ്കിലും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാൻ എല്ലാ നടിമാരും ധൈര്യം കാണിക്കാറില്ല.

അതിലെ നാച്ചുറാലിറ്റി നഷ്ടപ്പെട്ടാൽ എല്ലാ രീതിയിലും ടൈപ്പ് കാസ്റ് ചെയ്യപ്പെടും എന്ന ബോധ്യം ആയിരിക്കാം അതിനൊരു പ്രധാന കാരണം.ഉർവശി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ എല്ലാ തരം പെൺ ജീവിതങ്ങളും ഏറെ കുറെ കാണാൻ സാധിക്കും എന്നത് വാസ്തവം. സ്ത്രീധനം സിനിമയിലെ ഉത്തമയായ എല്ലാം സഹിക്കുന്ന, മറുത്തൊരു അക്ഷരം പറയാത്ത ഭാര്യയും മരുമകളും ആയി ഉർവശി ജീവിച്ചു. ആ വർഷം തന്നെ ഇറങ്ങിയ മിഥുനം എന്ന സിനിമയിൽ എല്ലാത്തിനും പരാതി പറയുന്ന, ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും ഉള്ള ഒരു യാഥാസ്ഥിതിക കാമുകിയും ഭാര്യമായി തകർത്തഭിനയിച്ചു. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം അഭിനയം കൊണ്ട് ഒന്നിനൊന്നു മെച്ചപെട്ട് നിൽക്കുന്നു എന്നത് ഉർവശിയെന്ന പ്രതിഭയുടെ വിജയം തന്നെയാണ്.
500 ഓളം മലയാളം സിനിമകളിൽ അഭിനയിച്ച ഉർവശി 2010 ന് ശേഷം കുറച്ചധികം ശ്രദ്ധിക്കപെടാത്ത സിനിമകളുടെയും ഭാഗമായി എന്നതൊഴിച്ചാൽ അവരുടെ കരിയർ ഗ്രാഫ് ഒരിക്കലും ശരാശരിയിൽ താഴേക്ക് പോയിട്ടില്ല എന്ന് ഉറപ്പിച് പറയാൻ സാധിക്കും.

എന്നിട്ടും ശോഭന എന്തുകൊണ്ട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായിക എന്നതിന് ഞാൻ മനസിലാക്കിയടുത്തോളം രണ്ട് പ്രധാന കാരണങ്ങളുണ്ട്.ഏറ്റവും പ്രധാനമായ കാരണം മലയാളികൾ സ്റ്റീരിയോടിപ്പിക്കലി കൺസ്ട്രക്ട് ചെയ്ത ഫ്രെയിമിൽ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി എന്നത് തന്നെയാണ്.രണ്ടാമത്തേത് അവരുടെ സൗന്ദര്യം. നല്ല ഉയരമുള്ള, മെലിഞ്ഞ, വെളുത്ത നിറമുള്ള, ഏതു തരം വസ്ത്രവും വളരെ നന്നായി ഇണങ്ങുന്ന, സുന്ദരി എന്ന് പറയപ്പെടാനുള്ള എല്ലാ ഫീച്ചേഴ്സും ആവോളം ഉള്ളതുകൊണ്ടും കൂടിയാണ്. മറ്റുള്ള നടിമാർക്ക് ഇല്ലാതെ പോയതും , മലയാളിയുടെ പൊതുബോധത്തിന്റെ ഉള്ളിൽ സൃഷ്ടിക്കപ്പെട്ട ഈ പെർഫെക്ട് ബ്ലെൻഡ് ആയിരുന്നു.ഏതൊരു ശരാശരി മലയാളിയുടെയും സൗന്ദര്യ സങ്കൽപം ശോഭനയിൽ ഭദ്രമായിരുന്നു എന്ന് വേണം പറയാൻ. ശോഭന ഒരു മികച്ച അഭിനേത്രിയാണെന്നതിൽ തർക്കമില്ല.

മണിച്ചിത്രത്താഴിലെ നാഗവല്ലിയായി മലയാളിക്ക് വേറൊരാളെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്തത് അവരുടെ അഭിനയപാഠവം കൊണ്ട് തന്നെയാണ്. എന്നാലും ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ടായിട്ടും മറ്റാർക്കും കിട്ടാതിരുന്ന സ്വീകാര്യത ശോഭനക്ക് മാത്രം ലഭിച്ചത്തിന്റെ പ്രധാന കാരണങ്ങൾ ഇതൊക്കെ തന്നെയാണ്. മലയാളി വര്ഷങ്ങളായി ശീലിച്ച് പോരുന്ന, മാറ്റം ആഗ്രഹിക്കാത്ത കുറെ അധികം ഐഡിയോളോജിസ് ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായി അധികം പ്രത്യക്ഷപ്പെടാതിരുന്നത് കൊണ്ടും കൂടി സ്റ്റാർഡം ലഭിച്ച ശോഭനയെക്കാൾ കയ്യടികളും സ്നേഹവും ആദരവും അർഹിക്കുന്നത് എല്ലാത്തരം കഥാപാത്രങ്ങളെയും ഒരുപോലെ പരീക്ഷിച്ച് വിജയിച്ച ഉർവശി തന്നെയാണെന്ന് നിസ്സംശയം പറയാം.യുവതിയുടെ പോസ്റ്റിനെ തുടർന്ന് ജ്യോതിലാൽ എന്നൊരു യുവാവ് മറുപടി കുറിപ്പുമായി എത്തി..
ശോഭനയും ഉർവ്വശിയുംഅല്പം മുൻപ് ശോഭനയെയും ഉർവശിയെയും താരതമ്യം ചെയ്തുവന്ന പോസ്റ്റിൽ കമന്റായി ഇവരെ താരതമ്യം ചെയ്യാനാവുമോ എന്ന് ചോദിച്ചിരുന്നു. പോസ്റ്റ് കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ വന്ന ഒരു ചോദ്യമായിരുന്നു അതെങ്കിലും പിന്നീട് ആ പറഞ്ഞതിനെ പറ്റി ചുമ്മാതെ ഒന്ന് ആലോചിച്ചു നോക്കി. തുടർന്ന് വിക്കി പീഡിയയിൽ രണ്ടുപേരുടെയും ഹിസ്റ്ററി തിരഞ്ഞു. സത്യത്തിൽ ആ കമന്റ് ചെയ്തപ്പോൾ ഇവരെ ശരിയായി താരതമ്യം ചെയ്യണമെന്ന് മനസ്സിൽ പോലും ഉണ്ടായിരുന്നില്ല എന്നാൽ വിക്കി കണ്ടപ്പോൾ ഒന്ന് ബോധ്യമായി.

അഭിനയ കലയെ അടിസ്ഥാനപ്പെടുത്തി ലഭ്യമായ വിവരം വച്ച് നോക്കിയാൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം തിരയൽ മാത്രമേ ശോഭന ഉർവശി താരതമ്യം കൊണ്ട് നമുക്ക് സാധ്യമാവൂ.കാരണം ഒരു രീതിയിലും കരിയറിലെ ഒരുഘട്ടത്തിലും ഉർവശി എന്ന നടിയോട് അടുത്ത് വയ്ക്കാൻ സാധിക്കുന്ന ഒരു അഭിനയ പാടവം ശോഭനയിൽ കണ്ടെത്തനാവുന്നില്ല.[ചിലപ്പോൾ എന്റെ കുഴപ്പമാവും ജാമ്യം എടുക്കുന്നു]ഉദാഹരണമായി എന്റെ ഈ പോയിന്റ് നിങ്ങളെ ബോധ്യപ്പെടുത്തനായി 1991 എന്ന വർഷത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. അതായത് ഉർവശി എന്ന നടിക്ക് തുടർച്ചയായി മൂന്നാം വട്ടം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വർഷം.

89 ൽ മഴവിൽ കാവടിയും 90 ൽ തലയിണ മന്ത്രവും സംസ്ഥാന പുരസ്‌കാരം നേടികൊടുത്തിരുന്നു, അത് തല്ക്കാലം മറക്കാം.നമ്മൾ സംസാരിക്കേണ്ടത് 91 നെ കുറിച്ചാണ് ആ വർഷം നാല് ചലച്ചിത്ര ങ്ങളിലെ പ്രകടനത്തിനാണ് അന്നവർക്കു പുരസ്കാരം ലഭിക്കുന്നത്.അവ യഥാക്രമം ഭരതം, കടിഞ്ഞൂൽകല്യാണം, മുഖചിത്രം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളായി രുന്നു. ഉർവ്വശിയുടെ പ്രകടനത്തെ കുറിച്ച് ഇതിനോടകം അനേകം തവണ ഈ ചിത്രങ്ങൾ കണ്ട നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അതായിരുന്നു മലയാളത്തിൽ ഉർവശി.
ഇനിയാണ് നമ്മൾ താരതമ്യം ചെയ്യേണ്ടത് , ശോഭന മാത്രമാക്കണ്ട മലയാളത്തിലെ ആദ്യ ദേശീയ പുരസ്കാര ജേതാവായ ശാരദ മുതൽ ഈ തലമുറയിലെ അന്നബെന്നിനെ വരെ നമുക്ക് പട്ടികയിൽ പെടുത്താം. വേണമെങ്കിൽ ചുമ്മാ തമാശക്ക് 1991 എന്ന ഒരു വർഷം മാത്രം ഇതുപോലെ ഒരു പ്രകടനം നടത്തി ഫീൽഡ് വിട്ട ഒരു നടിയായി ഉർവ്വശിയെ ഒന്ന് സങ്കൽപ്പിക്കുക ,എങ്കിൽ പോലും മറ്റുള്ളവരുടെ മുന്നിൽ ഉർവശിയുടെ തട്ട് താഴ്ന്നിരിക്കുന്നത് നിങ്ങൾക്കു കാണാനാവും.കാരണം ഈ ചിത്രങ്ങളിൽ ഒരിടത്തും കാർബർ കോപ്പിയായ നായിക എന്ന ബൊമ്മയെ നമുക്ക് കാണാനാവില്ല. നായകൻ്റെ നിഴലായ ഒരു സ്ത്രീയെ നിങ്ങൾക്ക് കാണാനാവില്ല.

പകരം ജേഷ്ഠൻ മരിച്ച ദുഃഖത്താൽ തകർന്ന ഗോപിനാഥന് ഒരു വിരൽ കൊണ്ട് പോലും പ്രചോദനമാവുന്ന ദേവിയെയും, അല്പം ഭ്രാന്ത് എന്ന് തോന്നുന്ന നിഷ്കളങ്കതയുടെ പ്രകടനവുമായി സുധാകരനെ വിവാഹം ചെയ്ത ഹൃദയകുമാരിയേയും, ഒരുരാത്രിയിൽ യക്ഷിയെ പോലെ മാത്തു കുട്ടിയെ തേടിവരുന്ന സാവിത്രിയേയും, രാജശേഖരൻ്റെ പെങ്ങളായ നിഷ്കളങ്കയായ രേവതിക്കുട്ടിയേയുമൊക്കെയായാണ് നമുക്ക് കാണാനാവുക. ഒരു നടനല്ല ഒരു നടിക്കു ലഭിച്ച വ്യത്യസ്തമായ വേഷങ്ങളെക്കുറിച്ചാണ് ഈ പറഞ്ഞത്, അതും ഒരു വർഷം കൊണ്ട്. അതുല്യമായ രീതിയിൽ അവരത് കൈകാര്യവും ചെയ്തിരിക്കുന്നു. അതു കൊണ്ട് ശോഭന എന്നല്ല മലയാളത്തിലെ ഒരു നടിയോടും താരതമ്യം ചെയ്യാനാവാത്ത കരിയറാണ് കവിത രഞ്ജിനി എന്ന ഉർവശിയുടേത് എന്ന് 1991 തന്നെ തെളിയിച്ചുതരുന്നു.
NB :ഈ പോസ്റ്റ് അഭിനയം എന്ന ഒറ്റ വിഷയമാണ് ചർച്ച ചെയ്യുന്നത്.നൃത്തം സ്വകാര്യ ജീവിതം മുതലായ അഭിനയ ചാതുര്യത്തിന് പുറത്തുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (13 minutes ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (30 minutes ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (1 hour ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (1 hour ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (1 hour ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (1 hour ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (2 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (2 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (2 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (3 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (3 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (3 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (4 hours ago)

Malayali Vartha Recommends