Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് : ബി ഉണ്ണികൃഷ്‌ണന് വിമര്‍ശനവുമായി വിനയന്‍

28 SEPTEMBER 2020 05:55 PM IST
മലയാളി വാര്‍ത്ത

ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി . ഉണ്ണികൃഷ്‌ണനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. വിനയന്റെ വിലക്ക് നീക്കിയ കോമ്ബറ്റീഷന്‍ കമ്മിഷന്റെ ഉത്തരവിനെതിരെ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് വിനയന്റെ വിമര്‍ശനം.​ അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുതെന്നും വിനയന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വിനയന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

'അങ്ങനെ സത്യം ജയിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് ഇനിയെങ്കിലും സത്ബുദ്ധി തോന്നട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജസ്റ്റിസ് നരിമാന്‍ അദ്ധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയും വന്നിരിക്കുന്നു. ഇനിയെങ്കിലും ശ്രീ ബി. ഉണ്ണികൃഷ്ണനും ഫെഫ്കയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കല്‍ നടപടി നിര്‍ത്തണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അല്ലാതെ സ്ഥിരം ഇങ്ങനെ വെറുപ്പിന്റെയും വിലക്കിന്റെയും വക്താക്കളായിപ്പോയാല്‍ നിങ്ങടെ മനസ്സിന്റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങള്‍ക്കോ സമൂഹത്തിനോ ലഭിക്കില്ല. ഈ പോസ്റ്റിന്റെ കൂടെ കൊടുത്തിരിക്കുന്ന രണ്ടു ഡോക്ക്യുമെന്റുകളില്‍ ഒന്ന് ഫെഫ്ക സുപ്രീം കോടതിയില്‍ കൊടുത്ത അഫിഡവിറ്റിന്റെ അവസാന പേജാണ്. അതില്‍ അഡ്വക്കേറ്റിന്റെ പേര് കാണിക്കരുത് എന്ന നിയമം പാലിച്ച്‌ അതു കാണിച്ചിട്ടില്ല. ആ അഫിഡവിറ്റ് വായിച്ചാല്‍ ഈ വിധിയുടെ ഗൗരവം ആര്‍ക്കും മനസ്സിലാകും. കോമ്ബറ്റീഷന്‍ കമ്മീഷന്‍െറ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഫെഫ്ക എന്ന സംഘടനയുടെ നിലനില്‍പ്പു തന്നെ ഇല്ലാതാകും എന്ന് അതില്‍ എഴുതിയിരിക്കുന്നു. ശ്രീ ബി. ഉണ്ണികൃഷ്ണനോട് ഒന്ന് ചോദിച്ചോട്ടെ, നിങ്ങടെ പ്രയര്‍ അപ്പാടെ സുപ്രീം കോടതി തള്ളിയ സ്ഥിതിക്ക് ഇപ്പോള്‍ ഫെഫ്ക ഒന്നുമല്ലാതായില്ലെ? നിങ്ങള്‍ തന്നെ പറഞ്ഞതനുസരിച്ച്‌ അതിന്റെ നിലനില്‍പ്പ് പോലും പ്രശ്നത്തിലായില്ലേ? 12 വര്‍ഷമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന താങ്കള്‍ അല്ലേ ഇതിനുത്തരവാദി? ഞാനൊരിക്കലും ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ നിലനില്‍പ്പ് ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന ആളല്ല - കാരണം, കേരളത്തില്‍ ആദ്യമായി സിനിമാ തൊഴിലാളികള്‍ക്കായി ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയതില്‍ ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ മാക്ടാ ഫെഡറേഷന്റെ രൂപാന്തരമാണല്ലോ ഫെഫ്ക. പക്ഷേ സിനിമാ തൊഴിലാളികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമെടുത്ത് നിരന്തരമായി വിനയനെതിരെ അപ്പീലും, കേസും കൊടുത്ത് നിങ്ങള്‍ നേടിയെടുത്തത് ഇന്ന് സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച മാതിരി തിരിച്ചടികള്‍ മാത്രമാണ്. നിഷ്കളങ്കരായ ബഹുഭൂരിപക്ഷം ഫെഫ്ക അംഗങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ മാത്രമാണ് ഉത്തരവാദി.

പിന്നെ നിങ്ങള്‍ ഇന്നു പറഞ്ഞെന്നറിയുന്നു - ഇത് വിനയനെതിരെ ഉള്ള കേസല്ല കോമ്ബറ്റീഷന്‍ കമ്മീഷനില്‍ ട്രേഡ് യൂണിയനുള്ള ഇമ്മ്യൂണിറ്റിയെ പറ്റിയാണ് കേസ് കൊടുത്തതെന്ന്. അങ്ങനെ യാതൊരു ഇമ്മ്യൂണിറ്റിയുമില്ലെന്ന് രണ്ടു കോടതികളും, സുപ്രീം കോടതിയും വ്യക്തമായി പറഞ്ഞു കഴിഞ്ഞു. മാത്രമല്ല ഇതിനു മറുപടി ആയി സുപ്രീം കോടതി ജഡ്ജി ഇന്നു പറഞ്ഞതു കേട്ടില്ലേ - അത്തരം പ്രശ്നങ്ങള്‍ക്കു വേണ്ടി തേര്‍ഡ് പാര്‍ട്ടിയായ വേറൊരാളെ എന്തിന് വിലക്കണം എന്ന് - അയാള്‍ സഫര്‍ ചെയ്യേണ്ട കാര്യം ഉണ്ടോ എന്ന്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമല്ലേ.. നിങ്ങള്‍ എന്നെ വിലക്കിയിട്ടില്ലെന്നും ഇന്ന് ചാനലുകളില്‍ പറയുന്നത് കണ്ടു. കോമ്ബറ്റീഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ 199ആം പേജാണ് ഞാനിവിടെ കൊടുത്തിരിക്കുന്ന രണ്ടാമത്തെ ഡോക്ക്യുമെന്റ്. അതില്‍ മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ ആയ നടന്‍ മധുസാറിന്റെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ സിനിമയിലഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ മധുസാറിന്റെ വീട്ടില്‍ നിങ്ങളുടെ നേതൃത്വത്തില്‍ ഒരു ഡസനോളം ആളുകള്‍ ചെന്നുവെന്നും, എന്റെ സിനിമയില്‍ അഭിനയിക്കല്ലെന്ന് പറഞ്ഞുവെന്നും അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതിനെന്താണ് മറുപടിയായി ശ്രീ ബി. ഉണ്ണികൃഷ്ണന് പറയാനുള്ളത്? നിങ്ങള്‍ ചെന്നപ്പോളാണ് എനിക്കെതിരെ വിലക്കുണ്ടെന്നുള്ള കാര്യം മധുസാര്‍ അറിഞ്ഞതെന്നും അതില്‍ പറയുന്നു. വിനയനെ വിലക്കിയിട്ടില്ല എന്ന കള്ളത്തരം എന്തിനാണ് നിങ്ങള്‍ ഇങ്ങനെ പുലമ്ബുന്നത്? കേരള ജനതയ്ക്കും, സിനിമാ തൊഴിലാളികള്‍ക്കും, സിനിമാക്കാര്‍ക്കും അറിയാത്തതാണോ ഇക്കാര്യങ്ങളൊക്കെ? സത്യത്തില്‍ നിങ്ങള്‍ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടും പിന്നീട് മധുസാര്‍ അഭിനയിച്ചു. അത് ബി. ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയോടുള്ള വിശ്വാസ്യതക്കുറവും സംഘടനാ നേതൃത്വത്തോടുള്ള അവമതിപ്പുമാണ് കാണിക്കുന്നത്. അസത്യങ്ങള്‍ പറഞ്ഞ് നിങ്ങള്‍ ആ സംഘടനയെ തന്നെ സമൂഹത്തില്‍ അപമാനിക്കുകയല്ലേ?

ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് ഞാന്‍ പറയുന്നു. അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് Mr. ഉണ്ണികൃഷ്ണന്‍. നെഗറ്റിവ്മൈന്‍ഡ് കളയൂ - Be postive സുഹൃത്തേ...'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (4 minutes ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (18 minutes ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (19 minutes ago)

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (27 minutes ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (37 minutes ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (52 minutes ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (53 minutes ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (1 hour ago)

ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം  (1 hour ago)

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (1 hour ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (1 hour ago)

ഉകാസയുമായി ബന്ധം  (1 hour ago)

ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ....  (2 hours ago)

പ്രാദേശിക അവധി. ഇന്ന്  (2 hours ago)

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (2 hours ago)

Malayali Vartha Recommends