സ്ഥലംമാറ്റത്തില്‍ മനംനൊന്തെന്ന് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആത്മഹത്യ ചെയ്തു

ആത്മഹത്യയ്ക്ക് ശ്രമിച്ച കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ചികിത്സയിലിരിക്കെ മരിച്ചു. എതിര്‍ത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവര്‍ ഓഫീസില്‍ വച്ച് വിഷം കഴിച്ചത്. അവശനിലയിലായ ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.
റവന്യൂ വകുപ്പില്‍ നിന്ന് ആശയെ എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥലംമാറ്റത്തെത്തുടര്‍ന്നുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























