തേയിലതോട്ടം തൊഴിലാളി കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍ ഓവേലിയില്‍ തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാലകൃഷ്ണന്‍ മരുതന്‍ (65) ആണ് മരിച്ചത്. ഓവേലി ക്വയിന്റിലെ ലാറന്‍സ്റ്റണ്‍ തേയിലത്തോട്ടത്തിലെ തൊഴിലാളിയും വനത്തോട് ചേര്‍ന്ന പാടിയിലെ താമസക്കാരനും ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ തേയില തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി തോട്ടത്തില്‍ വെള്ളം ഒഴുക്കിവിടാന്‍ പോയതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ രാവിലെ പമ്പ് ഹൗസില്‍ നിന്ന് 500 മീറ്റര്‍ അകലെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുറച്ച് ദിവസങ്ങളായി ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലനാരിഴയ്ക്കാണ് പ്രദേശവാസികള്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha


























