ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനനാ(54)ണ് മരിച്ചത്. മൂന്നാംതോടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ദാരുണ സംഭവം.
സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ നടത്തും. ചെമ്മരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: സ്‌നേഹ, സേതു. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ. മൃതദേഹം ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























