വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മന്ത്രി കെ മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മന്ത്രി കെ മുരളീധരന്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂര്‍ണരൂപത്തില്‍ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിന്‍ഹ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോള്‍ തന്നെ തുടരുമെന്ന് കെ മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്. പക്ഷേ, കേരളം അത് അംഗീകരിക്കില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോള്‍ പാലിക്കാറുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പരിപാടികളില്‍ കേരളത്തിന്റെ പ്രോട്ടോക്കോള്‍ തന്നെയായിരിക്കും പിന്തുടരുക. ഇതനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ പരിപാടികളില്‍ ആലപിക്കുക' മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























