ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു

ബരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെ റണ്‍വേയ്ക്ക് സമീപത്തുള്ള പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
സമാനമായ ഒരു അപകടത്തിലാണ് ഏഴ് മാസം മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആയിരുന്ന അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. അജിത് പവാര്‍, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍, സഹായി, പൈലറ്റ് ഇന്‍ കമാന്‍ഡ് സുമിക് കപൂര്‍, ഫസ്റ്റ് ഓഫീസര്‍ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് 13ന് ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനവും തകര്‍ന്നുവീണിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























