ഞരമ്പ് രോഗികളാണ് സ്ത്രീകള്‍ക്കെതിരെ വ്യാജ വാര്‍ത്തകളുണ്ടാകുന്നതെന്ന് സോനാ നായര്‍

മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത നടിമാരില്‍ ഒരാളാണ് സോനാ നായര്‍. ചെറുതാണെങ്കിലും ആത്മര്‍ത്ഥതയോടെ ആ കഥാപാത്രങ്ങള്‍ ചെയ്തു. ഗോസിപ്പുകള്‍ക്കോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ ചെവി കൊടുക്കാത്ത നടി കൂടിയാണ് സോനാ നായര്‍. എന്നാല്‍, അടുത്തിടെ മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോനാ സോഷ്യല്‍ മീഡിയയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്നോട്ട് വന്നു. സോനാ നായര്‍ അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത അടുത്തിടെ ഫെയ്‌സ് ബുക്കില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു സംഭവം താന്‍ പോലും അറിഞ്ഞിട്ടില്ലെന്ന് സോനാ തുറന്നടിച്ചു.
അഭിനയരംഗത്ത് വന്നിട്ട് 25 വര്‍ഷമായി. അഭിനയം നിര്‍ത്തുന്ന കാര്യത്തെ കുറിച്ച് ഇതുവരെയും ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് സോനാ പറയുന്നത്. ഒരു പണിയുമില്ലാത്തവരാണ് ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നത്. അത്തരം ആളുകളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. സെലിബ്രിറ്റികളുടെ പേരില്‍ വാര്‍ത്തകള്‍ ഉണ്ടാക്കിയാല്‍ അതിന് പ്രേക്ഷകര്‍ കൂടും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. സെലിബ്രിറ്റിയായിട്ടുള്ള ഏതെങ്കിലും പുരുഷന്റെ അശ്ലീല ചിത്രങ്ങള്‍ അപ്പോള്‍ അതിന്റെ പിന്നിലുള്ളത് ചില ഞരമ്പ് രോഗികളാണെന്നും സോനാ പറയുന്നു.
ഞരമ്പ് രോഗികളുടെ ആവശ്യം സ്ത്രീയെ മോശമായി ചിത്രീകരിച്ച് അതില്‍ സായൂജ്യം അടയുകയെന്നതാണെന്നും സോനാ പറഞ്ഞു. ഫെയ്‌സ് ബുക്ക്് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ എങ്ങനെയെല്ലാം മോശമാക്കാമെന്ന് ഗവേഷണം നടത്തി വരികയാണ് ഈ ഞരമ്പ് രോഗികളെന്നും സോനാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha