ലാലേട്ടന് ഞങ്ങളുടെ ജന്മദിനാശംസകള്‍, ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരങ്ങളും

പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. ആരാധകരുടെ ആശംസകള്‍ മാത്രമല്ല മറിച്ച് താരങ്ങളുടെ ആശംസകളും ലാലിനൊപ്പമുണ്ട്. നിരവധി പേരാണ് ലാലിന് ആശംസകളുമായി മുന്നോട്ട് വന്നത്. ഫെയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെ താരങ്ങള്‍ ലാലിന് പിറന്നാല്‍ ആശംസകള്‍ നല്‍കി. ഷൂട്ടിംഗിന്റെ തിരക്കില്‍ നിന്നെല്ലാം മാറി, കുടുംബത്തോടൊപ്പം വിദേശപര്യടനത്തില്‍ മുഴുകിയിരിക്കുകയാണ് ലാല്‍ ഇപ്പോള്‍. ആ തിരക്കിനിടയിലാണ് ലാലിന് ആശംസയുമായി പ്രമുഖര്‍ എത്തിയത്.
ലാലിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്. ഇതോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങളും അദ്ദേഹം നേര്‍ന്നു. ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിന്‍ പോളി എന്നിങ്ങനെ സിനിമാരംഗത്തെ പ്രമുഖരെല്ലാം അവരുടെ ഫേസ്ബുക്കിലൂടെ പ്രിയനടന് ആശംസകള്‍ അറിയിച്ചു. \'ലാല്‍ കെയേഴ്‌സ് ആന്‍ഡ് മോഹന്‍ലാല്‍ ഫാന്‍സ്\' എന്ന സംഘടനയുടെ പിറന്നാള്‍ ആശംസ നേര്‍ന്നുള്ള \'എന്റെ സ്വന്തം ലാലേട്ടന്‍\' എന്ന വീഡിയോ ആല്‍ബമാണ് നിവിന്‍ പോസ്റ്റ് ചെയ്തത്.
സ്‌കാന്‍ഡിനേവിയന്‍ രാജ്യത്ത്, കുടുംബസമേതം ഉല്ലാസനൗകയിലാണ് മോഹന്‍ലാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ജലയാത്രയില്‍ കുടുംബത്തോടൊപ്പം ചില സുഹൃത്തുക്കളുമുണ്ട്. 1960 മേയ് 21 ന് പത്തനംതിട്ടയിലാണ് മോഹന്‍ലാലിന്റെ ജനനം. വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി പിറന്ന ലാല്‍, ഇന്ന് മലയാള സിനിമയിലെ മുടിചൂടാമന്നനാണ്.
തന്റെ ബ്ലോഗിലൂടെ ലാല്‍ പിറന്നാള്‍ ദിന വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചു. ജീവിതമെന്ന സുന്ദരമായ യാത്രയിലെ മറ്റൊരു നാഴികക്കല്ല് എന്ന തലക്കെട്ടോടെയുള്ള കത്തിലൂടെയാണ് മോഹന്‍ലാല്‍ തന്റെ 55ാം പിറന്നാളിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. നന്ദി, എന്നിലെ മുള്ളുകളെ കാണാതെ പൂക്കളെ കണ്ടതിന്... എന്നാണ് കത്തിന്റെ തുടക്കം. ഷൂട്ടിംഗിന്റെ ബഹളങ്ങളില്ലാതെ, കേരളത്തിന്റെ പ്രകൃതിഭംഗിയില്‍ നിന്നുമകന്ന് ഭൂമിയുടെ മറ്റൊരു കോണിലാണ് ഇത്തവണത്തെ പിറന്നാളെന്ന് ലാല്‍ എഴുതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha