മനശാസ്ത്രഞ്ജനെ പോലും മോഹന്‍ലാല്‍ ഞെട്ടിച്ചു

അഭിനയത്തിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ നടത്താറില്ല, അത് എത്ര അസാധാരണ കഥാപാത്രമായാലും. പക്ഷെ, അത്തരം കഥാപാത്രങ്ങളുടെ മാനസികാവസ്ഥ അസാധാരണമായി അഭിനയിച്ച് തകര്‍ക്കും. അതാണ് മോഹന്‍ലാലിന്റെ പ്രത്യേകത. പവിത്രം എന്ന സിനിമയുടെ അവസാന രംഗങ്ങള്‍ എടുക്കുന്ന സമയം. സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ സീന്‍ വിശദീകരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ മൂഡും. അത് കേട്ട് ലാല്‍ ആശയക്കുഴപ്പത്തിലായി.
സംവിധായകന്‍ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്ന് ഒരു കണ്‍വെന്‍ഷണല്‍ ഭ്രാന്തിന്റെ അവസ്ഥയല്ല കഥാപാത്രത്തിന്. രണ്ട് അയാള്‍ക്ക് ഒരു മെന്റല്‍ ഷോക്ക് കിട്ടി. എന്നാല്‍ അതൊരു ഡിപ്രഷനല്ല. മൂന്ന് ഷോക്കിന്റെ പെയിന്‍ മുഖത്തുണ്ടാകണം. ഒപ്പം പിന്നീടെപ്പോഴെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താവുന്ന പ്രതീക്ഷയും നല്‍കണം.
ഈ സിറ്റുവേഷന്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോഹന്‍ലാല്‍ ലാല്‍ തിരിച്ചും മറിച്ചും സംവിധായകനോടും തിരക്കഥാകൃത്തിനോടും ചോദിച്ചുകൊണ്ടിരുന്നു. അവരൊന്നും പറഞ്ഞില്ല. എല്ലാ സന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. ക്യാമറാമാന്‍ സന്തോഷ്ശിവന്‍. മോഹന്‍ ലാല്‍ മുറിയില്‍തന്നെ ഇരിക്കുകയാണ്. ഇടയ്ക്ക് ബാലചന്ദ്രനെ വിളിപ്പിച്ച് ആ രംഗം വീണ്ടും വീണ്ടും വായിച്ചുകേള്‍ക്കുന്നുണ്ട്. ഒന്നുരണ്ട് മണിക്കൂറുകള്‍ കഴിഞ്ഞുപോയി. ഒരല്‍പ്പംകൂടി കഴിഞ്ഞപ്പോള്‍ ലാല്‍ സംവിധായകനെ അകത്തേയ്ക്ക് വിളിപ്പിച്ചു. ഞാനൊരു സംഗതി കാട്ടാം. ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം ഷൂട്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞു.
എന്നിട്ട് പല്ലുകള്‍ ഞെറുമികാണ്ട് അലക്ഷ്യതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മുണ്ടും ബനിയനുമായിരുന്നു വേഷം. കയ്യില്‍ ഒരു വടിയുണ്ട്. അത് നിലത്തടിച്ച്, പല്ല് ഞെറുമിക്കൊണ്ടിരുന്ന മോഹന്‍ലാലിന്റെ പ്രകടനം കണ്ട് സന്തോഷ്ശിവന്‍ ചോദിച്ചു. ഇത് നിങ്ങള്‍ പറഞ്ഞുകൊടുത്തതാണോ? അല്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഈ സീന്‍ ഇതിനെക്കാള്‍ ഗംഭീരമാകാനില്ലെന്നായിരുന്നു അപ്പോള്‍ സന്തോഷിന്റെ പ്രതികരണം. സിനിമയിറങ്ങി രണ്ടാം ദിവസം രാജീവ് കുമാറിന്റെ വീട്ടിലേക്ക് ഒരു കോള്‍ വരുന്നു. പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ സ്വരാജ്മണിയായിരുന്നു അത്.
എന്നെ അഭിനന്ദിക്കാന്‍ വിളിച്ചതായിരുന്നു അദ്ദേഹം. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ റിസര്‍ച്ച് നടത്താറുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. കാരണം ആരാഞ്ഞപ്പോഴാണ് ഡോക്ടര്‍ പറഞ്ഞത്, മെന്റല്‍ ഡിസ്ട്രസ് അനുഭവിക്കുന്ന ഒരു പേഷ്യന്റിന്റെ സിംന്റങ്ങളിലൊന്നാണ് ലാല്‍ചിത്രത്തില്‍ കൃത്യമായി ചെയ്തിരിക്കുന്നതെന്ന്. താളവട്ടത്തിലെ ഭ്രാന്തന്‍ കഥപാത്രം ഇമവെട്ടാതെ അഭിനയിച്ചതിനെ കുറിച്ച് പണ്ട് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. എല്ലാ മനോരോഗികളും അങ്ങനെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha