അവരോട് എനിക്ക് പുച്ഛമാണ്... വ്യാജ വാര്‍ത്തകള്‍ക്കെതിരെ അമലാ പോള്‍

താനടക്കമുള്ള താരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നടി അമലാ പോള്‍ രംഗത്ത്. നിജസ്ഥിതി അറിയാതെയും തങ്ങളെ വിളിച്ച് ചോദിക്കാതെയും പ്രമുഖ പത്രങ്ങളടക്കം പലപ്പോഴും വാര്‍ത്തകള്‍ നല്‍കുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇത്തരത്തില്‍ കെട്ടിച്ചമച്ചതാണ്. ഒരാളുടെ സ്വകാര്യതയ്ക്ക് പോലും സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അല്ലെങ്കില്‍ അതൊക്കെയാണോ ആഘോഷിക്കേണ്ടത്. പിന്നെ സെലിബ്രിറ്റികളായത് കൊണ്ട് എന്തും ചെയ്യാമെന്നും പലര്‍ക്കും ധാരണയുണ്ട്.
താന്‍ ഗര്‍ഭിണിയാണെന്ന് പ്രമുഖ പത്രം വാര്‍ത്ത നല്‍കി. തിരുത്ത് നല്‍കാന്‍ പറഞ്ഞിട്ട് കൊടുത്തില്ലെന്നും അമല പറഞ്ഞു. ഒരുപാട് അധ്വാനിച്ചാണ് ഇന്നത്തെ സ്ഥാനത്ത് എത്തിയത്. അതിനെ മാനിക്കാന്‍ പല മാധ്യമപ്രവര്‍ത്തകരും തയ്യാറാകുന്നില്ല. എന്നേക്കാള്‍ മുതിര്‍ന്ന പല താരങ്ങളും ഒരുപാട് കഷ്ടപ്പെട്ട് സിനിമയില്‍ വന്നപ്പോള്‍ തന്നെ ഭാഗ്യമാണ് തുണച്ചതെന്നും അമല ഓര്‍മിച്ചു. സിനിയിലായാലും ജീവിതത്തിലായയാലും നമ്മള്‍ സൂക്ഷിച്ചാല്‍ ചീത്തപ്പേര് ഉണ്ടാകില്ലെന്നും അമല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha