ഞാന്‍ പ്രണയിക്കുന്നുണ്ട്, സമയമാകുമ്പോള്‍ പറയാമെന്ന് നീരജ്

നീരജ് മാധവിന്റെ ലക്കാണോ, സിനിമയുടെ ലക്കാണോ എന്നറിയില്ല, നീരജ് ഒരു ചെറിയ വേഷത്തിലെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ ആ സിനിമ വിജയ്ക്കും എന്നാണ് വെപ്പ്. മെമ്മറീസ്, ദൃശ്യം, 1983 തുടങ്ങി ഒരു വടക്കന്‍ സെല്‍ഫി വരെ അതിനുദാഹരണം.
ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നീരജ്. കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒപ്പം അഭിനയിച്ച മധുര നാരങ്ങ, ഉണ്ണി മുകന്ദനൊപ്പം അഭിനയിച്ച കെഎല്‍10 പത്ത് എന്നീ ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുന്നു. ജമ്‌നാപ്യാരി, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നു.
തിരക്കോട് തിരക്ക്. ഇതിനിടയില്‍ നീരജ് മാധവിന് പ്രണയിക്കാന്‍ സമയമുണ്ടോ. നീരജ് പ്രണയിക്കുന്നില്ലേ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടനോട് ചോദിച്ചും. കള്ളത്തരം നിറഞ്ഞ ഒരു ചിരിയായിരുന്നത്രെ മറുപടി.
പ്രണയം ആര്‍ക്കാണ് മനസ്സിലില്ലാത്തത് എന്നു പറഞ്ഞ നീരജ് ഇപ്പോള്‍ സിനിമ മാത്രമേ ശ്രദ്ധിയ്ക്കുന്നുള്ളൂ എന്നായി. മനസ്സില്‍ ഒരു പ്രണയം ഒളിപ്പിച്ചു വയ്ക്കുന്നില്ലെ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അത് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഒരാളോട് മാത്രമായി അങ്ങനെ ഒരു പ്രണയമുണ്ടോ. എന്തായാലും ഇപ്പോള്‍ അതിനുള്ള മറുപടിയില്ല. സമയമാകുമ്പോള്‍ നീരജ് തന്നെ ഇതിനുള്ള ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha