സിതാര അമ്മ വേഷത്തിലൂടെ വീണ്ടും എത്തുന്നു

മുന്‍കാലങ്ങളില്‍ മലയാളത്തിന്റെ അഭിമാനമായ നടിയായിരുന്നു സിതാര. എല്ലാ നടന്മാരോടൊപ്പം നായികയായി അഭിനയിച്ച സിതാരയ്ക്ക് കൈനിറയെ കഥാപാത്രങ്ങളായിരുന്നു. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തിലൂടെ നായിക കഥാപാത്രം ചെയ്ത സിതാര പിന്നീട് സിനിമകളിലൊന്നും കാണാറില്ലായിരുന്നു. ഇപ്പോള്‍ ഇതാ ഒരിടവേളയ്ക്ക് ശേഷം സിതാര വീണ്ടും തിരിച്ചെത്തുന്നു.
രാജേസനന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാര്യ ഒന്ന് മക്കള്‍ മൂന്ന്. അമ്മ വേഷത്തില്‍ തന്നെയാണ് സിതാര വീണ്ടും തിരിച്ചെത്തുന്നത്. സിബിമലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലൂടെയാണു സിതാരയുടെ തിരിച്ചുവരവ്.
സിബിയും ടി.എ. റസാഖും വീണ്ടും ഒന്നിക്കുന്ന സൈഗാള്‍ പാടുകയാണ് പേരുപോലെ തന്നെ സംഗീതപ്രാധാന്യമുള്ള ചിത്രമാണ്. ഷൈന്‍ ടോം ചാക്കോയാണു നായകന്‍. മീരാ നമ്പീശന്‍ നായികയും. കോഴിക്കോടിന്റെ നന്മയും സംഗീതവുമെല്ലാം ചേരുന്നൊരു ചിത്രമാണിത്. ഷൈന്റെ അമ്മ വേഷത്തിലാണ് സിതാര അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha