ആഹാര സാധനങ്ങളുടെ പരസ്യത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറുന്നു

ഭക്ഷണ സാധനങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന മലയാളത്തിലെ നടിനടന്മാര്‍ പുനരാലോചനകള്‍ക്ക് ഒരുങ്ങുന്നു. അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതിസിന്റ എന്നിവര്‍ മാഗി ന്യൂഡില്‍സ് കേസില്‍ പ്രതികളായതോടെയാണ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പുനരാലോചനയ്ക്ക് ഒരുങ്ങുന്നത്. ചില മസാല കൂട്ടുകളുടെയും മറ്റും പരസ്യങ്ങളില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
അജിനാമോട്ടോയുടെയും ഈയത്തിന്റെയും അംശം കണ്ടെത്തിയതാണ് മാഗിക്ക് വിനയായത്. കറി പൗഡറുകളിലും മറ്റും അജിനോമോട്ടോയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് ബച്ചന്റെ വഴിയേ പോകേണ്ടി വരും. ഭാഗ്യക്കുറികളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളും പുനര്‍വിചിന്തനത്തിന് തയ്യാറെടുക്കുന്നു. ഭാഗ്യക്കുറി തട്ടിപ്പാണെങ്കില്‍ അത് നല്ലതാണെന്ന പറയുന്ന താരം കുടുങ്ങും.
ഭക്ഷ്യസുരക്ഷാ നിയമമാണ് കൂടുതല്‍ വിനയായി മാറിയിട്ടുള്ളത്. നിയമത്തില്‍ വിട്ടു വീഴ്ച ചെയ്യാനോ വെള്ളം ചേര്‍ക്കാനോ തയ്യാറല്ലെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടെടുത്തിട്ടുള്ളത്. മാഗി പുറത്തിറക്കുന്ന നെസ്‌ലേ പോലൊരു ബഹുരാഷ്ട്ര കുത്തക വിവാദത്തില്‍ പെടാമെങ്കില്‍ മലയാളത്തിലെ നടിനടന്മാര്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്ന ചെറുകിട കമ്പനികള്‍ കുഴപ്പത്തിലാകാന്‍ വലിയ സമയമൊന്നും വേണ്ട.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ അഭിനയിച്ച പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ അടുപ്പക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആപത്തില്‍ പെട്ടാല്‍ ആരും കാണില്ലെന്നാണ് ഇവര്‍ പറയുന്നത്. മാഗി പരസ്യത്തില്‍ അഭിനയിച്ച പ്രമുഖ താരങ്ങള്‍ക്കെതിരെ ബീഹാര്‍ മുസഫര്‍പുര്‍ കോടതി കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ജീവഹാനി വരുത്തുന്ന ചെയ്തികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ സെഷന്‍ 270 അനുസരിച്ചാണ് അമിതാബ് ബച്ചനെതിരെ കേസെടുത്തിട്ടുള്ളത്. അതായത് പിടിയിലായാല്‍ ജാമ്യം കിട്ടാതെ അകത്തു കിടക്കേണ്ടി വരുമെന്ന് ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha