മലയാളത്തില്‍ ഇനിയും അഭിനയിക്കണമെന്നുണ്ടെന്ന് സറീന വഹാബ

മുന്‍പ് മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളായിരുന്നു സറീന വഹാബ്. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍, പ്രതാപ് പോത്തന്‍, നെടുമുടി വേണു, റഹ്മാന്‍, മുരളി എന്നീ പ്രഗല്ഭ നടന്മാരുടെ നായികയായി സറീന അഭിനയിച്ചു. \'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്ത് ഞാനിരിപ്പൂ...\', \'\'സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...\' ഈ രണ്ട് ഗാനങ്ങളും സറീനയുടെ ജീവിതത്തെ മാറ്റിമറച്ചു എന്ന് വേണം പറയാന്‍.
നായിക മാത്രമായിട്ടല്ല മറിച്ച അമ്മ വേഷത്തിലും സറീന മലയാളികളുടെ മുന്നിലെത്തി. 2013 ഇറങ്ങിയ ഒളിപ്പോര് എന്ന സിനിമയ്ക്കു ശേഷം സറീന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ഹിന്ദി സിനിമകളിലും പരസ്യചിത്രങ്ങളിലും സറീന തന്റെതായ കഴിവ് തെളിയിച്ചു. സറീന ഇപ്പോള്‍ മലയാള സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നല്ല കഥാപാത്രം സറീനയെ തേടി എത്തുന്നില്ല എന്നതാണ് പരാതി. സംവിധായകര്‍ ആരും തന്നെ മലയാള സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നില്ല. അത് കൊണ്ടാണ് താന്‍ മലയാളത്തില്‍ കാണാത്തത്.
മലയാളം എനിക്കു തന്ന അംഗീകാരങ്ങള്‍ വളരെ വലുതാണ്. 1978 ലാണ് ഞാന്‍ മദനോത്സവം സിനിമ ചെയ്യുന്നത്. അന്നു മുതല്‍ മലയാള സിനിമയോട് വല്ലാത്തൊരടുപ്പമാണ്. നാട്ടുകാരിയാവാഞ്ഞിട്ടും ഇവിടെയുള്ള പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുവെന്നും സറീന പറയുന്നു. ഒളിപ്പോരിനു ശേഷം എന്നെ ആരും വിളിച്ചില്ല. വിളിച്ചാല്‍ ഞാന്‍ ഉറപ്പായും അഭിനയിക്കും. സംവിധായകര്‍ വിളിക്കട്ടെ, ഞാനതിനു വേണ്ടി കാത്തിരിക്കുകയാണെന്നും സറീന പറയുന്നു.
എന്റെ രണ്ടാമത്തെ മലയാള സിനിമയാണ് ചാമരം. എണ്‍പതുകളിലാണത്്. വര്‍ഷമിത്ര കഴിഞ്ഞിട്ടും എല്ലാവരും ആ സിനിമയെയും അതിലെ പാട്ടുകളെയും നെഞ്ചിലേറ്റുന്നു. ഭരതന്‍ സാര്‍ സംവിധാനം ചെയ്ത, ജോണ്‍പോള്‍ സാറിന്റെ തിരക്കഥയില്‍ പിറന്ന ആ സിനിമ എനിക്ക് നല്ലൊരു ബ്രേക്ക് തന്നുവെന്നും സറീന പറഞ്ഞു. ഭരതന്‍ സിനിമയായതു കൊണ്ടു തന്നെ എനിക്കതില്‍ വലിയ താത്പര്യമായിരുന്നു. ഞാനെന്ന അഭിനേത്രി അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് സത്യത്തില്‍ അദ്ദേഹത്തെപ്പോലെയുള്ള സംവിധായകരുടെയും അഭിനേതാക്കളുടെയും പിന്തുണ കൊണ്ടാണ്. താന്‍ ഇതുവരെ എത്തിയതെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























