സൗന്ദര്യം കൂട്ടാന്‍ പട്ടിണി കിടക്കരുതെന്ന് നടി ശ്വേത മേനോന്‍

മെലിയാന്‍ വേണ്ടി അല്ലെങ്കില്‍ സൗന്ദര്യം കൂട്ടാന്‍ വേണ്ടി സ്ത്രീകള്‍ എന്തെല്ലാമാണ് ചെയ്യുന്നത്. തടി കുറയാന്‍ വേണ്ടി പട്ടിണി പോലും കിടക്കുന്ന സ്ത്രീകളുണ്ട് ഇന്ന്. എന്നാല്‍ അവര്‍ക്കെല്ലാം മറുപടിയുമായാണ് നടി ശ്വേത മേനോന്‍രംഗത്തെത്തിയിരിക്കുന്നത്. പട്ടിണി കിടന്നു സൗന്ദര്യപ്പട്ടം നേടാന്‍ സാധിക്കില്ലെന്നാണ് ശ്വേത പറയുന്നത്.
ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് ആരും മിസ് ഇന്ത്യയോ യൂണിവേഴ്‌സോ ആകില്ല. അഴകാര്‍ന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാന്‍ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കല്‍ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ് ശരിയായ സമീപനമെന്നും താരം പറഞ്ഞു.റിയാലിറ്റി ഷോകളൊക്കെ വന്നതോടെ കുട്ടികളെ ഈ രംഗത്തേക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്കാണ് താല്‍പര്യം.
കുട്ടികള്‍ കഴിക്കാന്‍ ആഗ്രഹിച്ചാലും തടിവെക്കുമെന്ന് ഭയപ്പെട്ട് അവര്‍ക്ക് വേണ്ടപോലെ ആഹാരം നല്‍കാത്ത അവസ്ഥയുമുണ്ടെന്നും ഇത് അവരുടെ ഭാവിയോടു ചെയ്യുന്ന ക്രൂരതയാണെന്നും ശ്വേത പറയുന്നു. വൈവിധ്യമുള്ള ഭക്ഷണങ്ങളുടെ നാടാണ് കേരളം. ചീരയും വെള്ളരിയും ആരോഗ്യം മാത്രമല്ല സ്വാഭാവിക ഭംഗിയും സമ്മാനിക്കുമെന്നും ആരോഗ്യം നഷ്ടപ്പെടുത്തിയല്ല സൗന്ദര്യം നേടേണ്ടതെന്നും ശ്വേത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha