നിവിന്‍പോളിയുടെ പ്രതിഫലം സൂപ്പര്‍സ്റ്റാറുകളുടേത്, പ്രേമം സൂപ്പര്‍ഹിറ്റാക്കിയത് താരത്തിന്റെ വിലകൂട്ടിയതായി ആരാധകര്‍

പ്രേമം എന്ന സിനിമ സൂപ്പര്‍ഹിറ്റായതോടെ നിവിന്‍പോളി പ്രതിഫലം ഉയര്‍ത്തി. മമ്മുട്ടി മോഹല്‍ലാല്‍ എന്നിവരെപ്പോലെ രണ്ട് കോടി ക്ലബില്‍ നിവിനും എത്തിയതായാണ് സിനിമാലോകത്ത് നിന്നുള്ള വിവരം. പൃഥ്വിരാജിനെക്കാളും ദിലീപിനേക്കാളും ഉയര്‍ന്ന പ്രതിഫലമാണ് നിവിന്‍ പോളി പറ്റുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.
മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം രണ്ട് കോടിയായി ഉയര്‍ത്തിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നാല്‍, ചെറിയ പ്രതഫലത്തില്‍ തുടങ്ങി തുടര്‍ച്ചയായി ഹിറ്റുകളുടെ രാജകുമാരനായപ്പോഴാണ് നിവിന് പോളിയും പ്രതിഫലം ഉയര്‍ത്തിയത്. ഒരുസമയത്ത് ഹിറ്റുകളുടെ രാജകുമാരനായിരുന്ന ദിലീപും വാങ്ങുന്നത് 1.15 കോടി രൂപയാണ്. പൃഥ്വിരാജും ഒരു കോടി രൂപയ്ക്കടുത്ത് പ്രതിഫലം പറ്റുന്നു. ഒ.കെ കണ്‍മണി മികച്ച അഭിപ്രായം കരസ്ഥമാക്കിയതോടെ ദുല്‍ഖര്‍ സല്‍മാനും പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. ആസിഫ് അലി നിവിന്‍ പോളിക്കും പൃഥ്വിരാജിനും തൊട്ടു പിന്നില്‍ത്തന്നെയുണ്ട്. ഫഹദ് ഫാസിലും ഒരു കോടി കഌില്‍ അംഗമാണ്.
പ്രേമം സൂപ്പര്‍ ഹിറ്റായതോടെ മോഹന്‍ലാലുമായുള്ള താരതമ്യമാണ് നിവിന്‍ പോളിക്ക് ലഭിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും പ്രതിഫല കാര്യത്തില്‍ ഈ ആലുവക്കാരന്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒപ്പമെത്തി. തീയറ്ററുകളില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രേമം മുന്നേറുമ്പോള്‍ നിവിന്‍ പോളി പ്രതിഫലം രണ്ട് കോടിയായി ഉയര്‍ത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.എന്നാല്‍ താരങ്ങളുടെ പ്രതിഫല കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ഇല്ലെന്നതാണ് പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha