കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഡാന്‍സിന് മോഹന്‍ലാല്‍ ഏറെ വിയര്‍പ്പൊഴുക്കി

മോഹന്‍ലാലിന്റെ ശരീരപ്രകൃതി തന്നെ ഒരു ഡാന്‍സറുടേതാണ്. പ്രത്യേകിച്ചും ക്ലാസിക്കല്‍ ഡാന്‍സറുടെ. തെന്നിന്ത്യയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാമാസ്റ്റര്‍. മോഹന്‍ലാല്‍ നൃത്തം ചെയ്യുമ്പോഴെല്ലാം കൃത്യമായ മുദ്രഭംഗിപോലും കൈവരും. എന്നാല്‍ ക്ലാസിക് ഡാന്‍സിനെക്കാള്‍ ലാലിന് ഇഷ്ടം ഫോക് ഡാന്‍സിനോടാണ്. അതാണ് ലാലിന് ഏറ്റവും ഇണങ്ങുന്നതും. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അറബിക് ടച്ചുള്ള ഒരു ഗാനമുണ്ട് (ഒന്നാനാം കുന്നിന്‍മേലെ...).
ലാലും സൗന്ദര്യയുമാണ് അഭിനേതാക്കള്‍. നിറയെ ഡാന്‍സേഴ്‌സ് വേറെയുമുണ്ടായിരുന്നു. ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരത്ത് സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. നല്ല വേനല്‍ക്കാലമായിരുന്നു അന്ന്. ആ കൊടുംചൂടില്‍നിന്നായിരുന്നു ഡാന്‍സ് . ഞങ്ങള്‍ ഇടയ്ക്കിടെ തണല്‍ തേടി പോകുമ്പോള്‍ മോഹന്‍ലാല്‍ അവിടത്തന്നെ കൂളായി നില്‍ക്കുന്നുണ്ടാകും.
സെറ്റിലെത്തിയാല്‍ മോഹന്‍ലാല്‍ ഭയങ്കര ആക്ടീവാണ്. ഷൂട്ടിംഗല്ലാതെ മറ്റ് കാര്യങ്ങളൊന്നും അദ്ദേഹത്തെ തടസ്സപ്പെടുത്തില്ല. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയല്ല. ഒരു ദിവസം നല്ല മൂഡിലാണെങ്കില്‍ അടുത്തദിവസം ഡള്ളായിരിക്കും. അതിന് കുറെ എക്‌സ്‌ക്യൂസ് പറയും. അതോടെ നമ്മുടെ മൂഡും പോകും. എന്നാല്‍ മഴയും വെയിലുമൊന്നും മോഹന്‍ലാലിന് പ്രശ്‌നമേയല്ല. കൂടെയുള്ളവരുടെയും എനര്‍ജി ലെവല്‍ അദ്ദേഹം കൂട്ടും.കാണുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും വളരെ ടഫായിട്ടുള്ള മൂവ്‌മെന്റുകളായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിനു വേണ്ടി കലാമാസ്റ്റര്‍ കംപോസ് ചെയ്തിരുന്നത്.
പ്രത്യേകിച്ചും ഹിപ് മൂവ്‌മെന്റ്‌സ്. അത് ചെയ്യാന്‍ ലാല്‍ ഏറെ ബുദ്ധിമുട്ടി. പക്ഷേ ശ്രമിച്ചുകൊണ്ടേയിരുന്നു. വിജയിക്കുകയും ചെയ്തു. ലാലിന് വേണമെങ്കില്‍ അത് ഒഴിവാക്കാന്‍ മാസ്റ്ററോട് ആവശ്യപ്പെടാമായിരുന്നു. പക്ഷേ ചെയ്തില്ല. മൂന്നുദിവസം കൊണ്ടാണ് ആ ഗാനരംഗം പൂര്‍ത്തിയാക്കാനായത്. മറ്റ് പല താരങ്ങളും ബുദ്ധിമുട്ടുള്ള സ്‌റ്റെപ്പുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാസ്റ്റര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha