കുഞ്ചാക്കോ ബോബന് മിനിമം ഗ്യാരണ്ടി

മലയാളത്തില്‍ മുമ്പ് മിനിമം ഗ്യാരണ്ടിയുള്ള നടന്‍ ജയറാമായിരുന്നെങ്കില്‍ ഇപ്പോഴത് കുഞ്ചാക്കോബോബനാണ്. അഭിനയജീവിതത്തില്‍ എല്ലാവരെയുംപോലെ വിജയപരാജയങ്ങള്‍ അറിഞ്ഞും അനുഭവിച്ചും കയറിവന്ന താരമാണ് കുഞ്ചാക്കോബോബന്‍. നാല് വര്‍ഷം സിനിമകളില്ലാതെ വീട്ടിലിരുന്ന ചാക്കോച്ചന് രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളാണ്. 2015ല്‍ ആറ് ചിത്രങ്ങളാണ് കുഞ്ചാക്കോബോബന് പൂര്‍ത്തിയാക്കാനുള്ളത്.
ഉടനെ പ്രദര്‍ശനത്തിനെത്തുന്ന സിനിമ സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങയാണ്. മധുരനാരങ്ങയില്‍ നിന്നു വ്യത്യസ്തമായൊരു കഥാന്തരീക്ഷവും പശ്ചാത്തലഭംഗിയും ജമ്‌നാപ്യാരിയില്‍ കാണാം. ജമ്‌നാപ്യാരിയുടെ ഷൂട്ടിംഗ് പാലക്കാട് പൂര്‍ത്തിയാക്കി. അനില്‍രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ജോയിന്റ് ചെയ്തു. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കരഃ എന്ന ചിത്രങ്ങള്‍ക്കുശേഷം അനില്‍ രാധാകൃഷ്ണമേനോന്‍ ഒരുക്കുന്ന സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നത് ഗ്ലോബല്‍ വിഷയമാണ്.
ഈ സിനിമയുടെ വര്‍ക്ക് കഴിഞ്ഞ് കുഞ്ചാക്കോ ബോബന്‍ പോകുന്നതു ലാല്‍ജോസിന്റെ അസോസിയേറ്റായ രഘുരാമവര്‍മ്മയുടെ പടത്തിലേക്കാണ്. അതിനുശേഷം രാജേഷ് പിള്ളയുടെ ചിത്രത്തില്‍ അഭിനയിക്കും. അതുകഴിഞ്ഞു ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ. പ്രശസ്തഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസോസിയേറ്റായി വര്‍ക്കുചെയ്തിരുന്ന ഋഷിശിവകുമാര്‍ കുഞ്ചാക്കോബോബന്‍ ചിത്രത്തിലൂടെ സംവിധാനരംഗത്ത് തുടക്കമിടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha