മലയാളക്കരയാകെ പ്രേമിച്ച മലരായി സായി പല്ലവി

പ്രേമം മലയാളത്തില്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത് മലരായി തകര്‍ത്ത് അഭിനയിച്ച സായി പല്ലവിയാണ്. മുഖക്കുരു നിറഞ്ഞമുഖം അഭിനയത്തിന് തടസ്സമല്ല എന്നുകൂടി തെളിയിക്കുകയാണ് ഈ തമിഴ് പെണ്‍കൊടി. മലരിന്റെ ഒളികണ്ണെറിഞ്ഞുള്ള ചിരി മലയാളികളെ ഒട്ടൊന്നുമല്ല മോഹിപ്പിച്ചത്. സായി പല്ലവിയെന്ന എന്ന ഈ തമിഴത്തിക്കൂട്ടി ജോര്‍ജ്ജിയയില്‍ ഡോക്ടറാവാന്‍ പഠിക്കുകയാണ്.
സിനിമയിലേക്കുള്ള എന്‍ട്രി തികച്ചും യാദ്യചികമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്(പ്ലള്‌സ് ടുവിനു പഠിക്കുന്ന സമയത്ത്) \'ഉന്‍കളില്‍ യാര് അടുത്ത പ്രഭുദേവ\' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ പ്രകടനം കണ്ടിട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്നെ ആദ്യം ശ്രദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം എനിക്ക് ഫേയ്‌സ്ബുക്കില്‍ ഒരു മെസേജ് അയച്ചിരുന്നു, ഞാന്‍ അത് അവഗണിച്ചു. ആരെങ്കിലും പറ്റിക്കാന്‍ ചെയ്താവും എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ വിന്റര്‍ വേക്കേഷനു ഇന്ത്യയില്‍ എത്തിയ സമയത്ത് അമ്മയുടെ ഫോണിലേക്ക് അല്‍ഫോണ്‍സിന്റെ കോള്‍ എത്തി. അപ്പോഴും എനിക്ക് വിശ്വാസമായില്ല. ഇത് ഏതോ തട്ടിപ്പ് പാര്‍ട്ടിയാണ് ഫോണ്‍ കട്ട് ചെയ്യാന്‍ ഞാന്‍ അമ്മയോട് പറഞ്ഞു. പിന്നീടാണ് കാര്യങ്ങള്‍ പിടികിട്ടിയത്. മലര്‍ സിനിമയില്‍ എത്തിയതിനെക്കുറിച്ച് പറയുന്നു.
ഞാന്‍ കൊടഗിരി സ്വദേശിയാണ് വളര്‍ന്നതും പഠിച്ചതുമൊക്കെ കോയമ്പത്തൂരാണ്. ഡാന്‍സ് എന്റെ പാഷനാണ്. രാത്രിയില്‍ ലോങ് െ്രെഡവ് ചെയ്യാനും മഴ നനയാനും ഇഷ്ടപെടുന്ന പെണ്‍കുട്ടിയാണ് ഞാന്‍.
പ്രേമം ടീമിലെ ഓരോ അംഗങ്ങളും ഒരു കുടുംബത്തിലെ അംഗത്തെപോലെയാണ് എന്നെ സ്‌നേഹിച്ചത്. സിനിമ റിലീസായതിനു ശേഷം എനിക്ക് ഒരുപാട് അഭിനന്ദന സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിന്റെ ഫുള്‍ ക്രെഡിറ്റും അല്‍ഫോണ്‍സ് എന്ന സംവിധായകനാണ്. അല്‍ഫോണ്‍സിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ദീര്‍ഘവീക്ഷണമുള്ള ഒരു സംവിധായകനാണ് അദ്ദേഹം, നാളെയുടെ പ്രതീക്ഷയാണ്. നല്ലൊരു കലാകാരനും ഒപ്പം നല്ലൊരു മനുഷ്യസ്‌നേഹിയും കൂടിയാണ് അല്‍ഫോണ്‍സ്.
\'\'മലരേ നിന്നെ കാണാതിരുന്നാല്‍ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ....\'\' എന്ന് മലയാളികള്‍ ഒരേ സ്വരത്തില്‍ ഏറ്റുപാടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha