വിവാഹമോചന വാര്‍ത്ത തെറ്റെന്ന് അമൃത സുരേഷ്

ബാല അമൃത സുരേഷ് വിവാഹ മോചനം റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളെ തള്ളി അമൃത സുരേഷ് രംഗത്തെത്തി. തങ്ങള്‍ പിരിയുന്നു എന്ന വാര്‍ത്ത തെറ്റാണ്. ഇത്തരം വ്യാജപ്രചരണങ്ങള്‍കണ്ട് രസിക്കുന്നവര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്. ദയവായി ഞങ്ങളെ വെറുതെ വിടൂ. അമൃത ഫേസ്ബുക്കിലൂടെ പറഞ്ഞു. ആരുടെയും കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക്. ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും അമൃത പറഞ്ഞു. നടന്‍ ബാലയും ഗായിക അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകളാണ് വേര്‍പിരിയലിന് കാരണമെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha