അപകടത്തില്‍പ്പെട്ട കാര്‍ നസ്രിയ വിറ്റു, പുതിയ കാര്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍

അടുത്തിടെ നടന്‍ ഫഹദ് ഫാസിലിന്റെ ഭാര്യ നടി നസ്‌റിയ നടുറോഡില്‍ നിന്ന് ഒരു വാഹന ഉടമയുമായി സംസാരിക്കുന്നു ഫോട്ടോ വൈറലായത് എല്ലാവര്‍ക്കും അറിയാം. തിരുവനന്തപുരം ന്യൂ തീയേറ്ററിന് സമീപമുള്ള വഴിയില്‍ വച്ച് ഈ മാസം മൂന്നിന് നസ്രിയ ഓടിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ മറ്റൊരു വാഹനവുമായി ഉരസിയത്. എന്നാല്‍ നസ്രിയയുടെ ഈ സംഭവം സോഷ്യല്‍മീഡിയ ഏറെ ആവേശത്തോടെ ചര്‍ച്ച ചെയ്തു.
ഒടുവില്‍ നസ്രിയ തന്നെ തീരുമാനമെടുത്തു. ഉരസിയ റേഞ്ച് റോവര്‍ കാര്‍ ദുശ്ശകുനമാണെന്ന് കരുതി പുതിയ കാര്‍ തന്നെ വാങ്ങിയെന്നാണ് അറിയുന്നത്. പുതിയ മേഴ്‌സിഡെസ് ബെന്‍സ് വാങ്ങിയതായി പ്രമുഖ തമിഴ് ഓണ്‍ലൈന്‍ വെബ്‌സൈറ്റ്് അടുത്തിടെ റിപ്പോര്‍ട്ട ചെയ്തിരുന്നു. ഈ സംഭവം ദുഃശ്ശകുനമാണെന്നാണ് നസ്രിയക്ക് തോന്നിയതെന്നും അതിനാലാണ് ഒരു കോടി രൂപ വില വരുന്ന കാര്‍ പെട്ടെന്ന് വിറ്റ് മുപ്പത് ലക്ഷത്തിന്റെ ബെന്‍സ് വാങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്താക്കിയിട്ടുള്ളത്.
നസ്രിയയുടെ കാറില്‍ ഉരസിയ വാഹനത്തിന്റെ ഡ്രൈവറുമായി താരം റോഡില്‍ നിന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ.എല്‍ 04 ജി 2813 എന്ന റെയിഞ്ച് റോവര്‍ വാഹനമാണു സ്വകാര്യ വാഹനവുമായി ഉരസിയത്. വാഹനം പുറകുവശത്താണ് ഉരസിയത്. പുറത്തിറങ്ങി നടി സ്വകാര്യ വാഹന ഉടമയുമായി സംസാരിച്ചു പ്രശ്‌നം പരിഹരിച്ചു മടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha