ലാലിന്റേത് ഇരട്ടത്താപ്പെന്ന് ഹരിഹരന്‍: പഞ്ചാഗ്‌നിയില്‍ വേഷം ചോദിച്ച് വാങ്ങിയ മോഹന്‍ലാല്‍ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ച് ഒഴിഞ്ഞുമാറുന്നു

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. ആ ഒറ്റ ചിത്രം മതി ഹരിഹരന്‍ എന്ന സംവിധായകന്റ ക്രാഫ്റ്റ് തിരിച്ചറിയാന്‍. എന്നാല്‍ അതേ ഹരിഹരന്‍ മോഹന്‍ലാലിനെ വെച്ചും സിനിമകള്‍ എടുത്തിട്ടുണ്ട്. വളരെ കുറച്ചാണെന്നുമാത്രം. അതിന്റെ കാരണവും അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.
മോഹന്‍ലാല്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം പിറക്കാന്‍ പ്രധാന തടസം പ്രതിഫലം ആണെന്നാണ് ഹരിഹരന്‍ പറയുന്നത്. അമൃതംഗമയയ്ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ടി. ദാമോദരന്റെ സ്‌ക്രിപ്റ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ താന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ലാലിന്റെ പ്രതിഫലം മൂലം മുടങ്ങുകയായിരുന്നു വെന്നും ഹരിഹരന്‍ പറഞ്ഞു. പി.വി. ഗംഗാധരന്‍ ചിത്രം നിര്‍മ്മിക്കാമെന്ന് വാക്കു നല്‍കി. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്ന മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നു കണ്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മോഹന്‍ലാല്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാല്‍ ആ ചിത്രം നടന്നില്ല.
മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്കകാലത്താണ് പഞ്ചാഗ്‌നിയിലെ പത്രപ്രവര്‍ത്തകന്റെ വേഷം. ഹിന്ദിയില്‍ നിന്ന് നസറുദീന്‍ ഷാ ചെയ്യാനിരുന്ന ഈ വേഷം മോഹന്‍ലാല്‍ അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങിയതായിരുന്നു. പിന്നീട് ഹരിഹരന്റെ തന്നെ അമൃതഗമയും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. സിനിമയോട് പ്രതിബന്ധത ഉള്ളവര്‍ ഇങ്ങനെ അല്ല കാണിക്കേണ്ടത്. ലാലിനെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്നു പിന്നീട് കേട്ടു. പക്ഷേ എനിക്കറിയില്ല. മൂന്ന് മാസം മുന്‍പ് ഒരു കഥ പറയാന്‍ മോഹന്‍ലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്നും പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരിഹരന്‍ പറഞ്ഞു.
താന്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനാകില്ലെങ്കില്‍ \'സിനിമ വേണ്ട സൗഹൃദം മതിയെന്ന്\' നിര്‍മ്മാതാവ് പി.വി ഗംഗാധരനോട് മോഹന്‍ലാല്‍ പറഞ്ഞതായും ഹരിഹരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha