നിവിന്‍ പോളി വിവാദത്തില്‍ വിശദീകരണവുമായി ശ്യാമപ്രസാദ്

നിവിന്‍ പോളിക്ക് റെയിഞ്ചില്ലെന്ന് ശ്യാമപ്രസാദ് പറഞ്ഞതായി രണ്ടു ദിവസമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അതില്‍ വിശദീകരണവുമായി ശ്യാമപ്രസാദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിവിന്‍ പോളിക്ക് റേഞ്ചില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ ഒരു മൂന്നാംകിട മലയാളം ഫിലിം മാസിക വളച്ചൊടിച്ചെന്നും തെറ്റായ തലക്കെട്ട് നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ശ്യാമപ്രസാദ് പറഞ്ഞു.
ഈ വാര്‍ത്തമൂലം ആളുകളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. ഒരു നടന്റെ കഴിവിനെ തള്ളിപ്പറയുന്നത് എന്റെ സ്വഭാവമല്ല. മലയാളസിനിമയില്‍ നിവിന്‍ ഇനിയും നല്ല കഥാപാത്രങ്ങളെ സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്യാമപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്യാമപ്രസാദ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
മാത്രമല്ല ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ പോലും അങ്ങനെയൊരു പ്രസ്താവന പറയുന്നില്ല. കഴിവുള്ള വളര്‍ന്നുവരുന്ന ഒരു നടന്റെ ഇപ്പോഴത്തെ പ്രശസ്തി മനസ്സിലാക്കി ചെയ്യുന്ന വൃത്തികെട്ട മാദ്ധ്യമപ്രവര്‍ത്തനമാണിത്. ഈ തലക്കെട്ട് കണ്ട് തളരാന്‍ മാത്രം കഴിവില്ലാത്ത ആളല്ല നിവിന്‍ പോളിയെന്ന് മാസികയുടെ എഡിറ്റര്‍ മനസ്സിലാക്കണം. ഇത്തരം വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കുന്ന ആളല്ല നിവിന്‍.
ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ പോളിയെ കുറിച്ച് ശ്യാമപ്രസാദ് ഇങ്ങനെ പറഞ്ഞതായി വാര്‍ത്തകള്‍ വന്നത്. ഇവിടെ എന്ന ചിത്രം ഇറങ്ങിയ സാഹചര്യത്തിലായിരുന്നു ശ്യാമപ്രസാദിന്റെ വാക്കുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha