ലാല്‍ വീണ്ടും സ്‌കൂളില്‍ എത്തുന്നു

മോഹന്‍ലാല്‍ ഇനി പാഠപുസ്തകത്തിലും. പത്താംക്ലാസിലെ ബയോളജി പുസ്തകത്തിന്റെ ഡിജിറ്റല്‍ വേര്‍ഷനില്‍ അള്‍ഷൈമേഴ്‌സിനെ കുറിച്ച് വിവരിക്കാനാണ് താരം എത്തുന്നത്. ഡിജിറ്റര്‍ വേര്‍ഷന്റെ അഞ്ചാമത്തെ അധ്യായത്തിലാണ് മോഹന്‍ലാല്‍ അള്‍ഷൈമേഴ്‌സിനെ കുറിച്ച് പറയുന്നത്. തന്‍മാത്ര എന്ന ചിത്രത്തില്‍ അള്‍ഷൈമേഴ്‌സ് ബാധിച്ച ഒരാളായി താരം അഭിനയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് മോഹന്‍ലാലിനെ ക്ഷണിച്ചത്. വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ ഡിജിറ്റല്‍ ടെക്സ്റ്റിലുണ്ട്. മനസിലാക്കാന്‍ ഏറെ പ്രയാസമുള്ള പാഠഭാഗമായതിനാലാണ് മോഹന്‍ലാലിനെ പോലെ ഒരാളുടെ വിവരണം കൂടി ഉള്‍പ്പെടുത്തിയതെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി നൗഫല്‍ പറഞ്ഞു.
തന്‍മാത്ര എന്ന സിനിമ ചെയ്യും മുമ്പ് മറവിരോഗത്തെ കുറിച്ച് മോഹന്‍ലാല്‍ ആഴത്തില്‍ മനസിലാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് ഐ.ടി അറ്റ് സ്‌കൂള്‍ അധികൃതര്‍ താരത്തെ സമീപിച്ചത്. കുട്ടികളുടെ കാര്യമായതിനാല്‍ താരം കൂടുതല്‍ താല്‍പര്യം കാട്ടി. എയ്ഡ്‌സ് അടക്കമുള്ള മാരക രോഗങ്ങളുടെ ബോധവല്‍ക്കരണത്തിനായി മോഹന്‍ലാല്‍ ധാരാളം ബോധവല്‍ക്കരണം നടത്തിയിരുന്നു. ആനകളെ കുറിച്ചുള്ള പാഠഭാഗത്തില്‍ നടന്‍ ജയറാം താനും ആനകളും തമ്മിലുള്ള അനുഭവങ്ങളിലൂടെ ആനകളെ കുറിച്ച് വിവരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























