സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സിനിമയിലേക്ക്

ഇനി മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ വാഴും കാലം. പ്രമുഖ നടന്‍മാരുടെ മക്കളാണ് മലയാള സിനിമ അടക്കിവാഴാന്‍ എത്തുന്നത്. ദുല്‍ഖര്‍ തന്റെ 25മത്തെ വയസിലാണ് സിനിമയില്‍ എത്തിയതെങ്കില്‍ പ്രണവും കാളിദാസനും ബാലതാരങ്ങളായി മലയാളസിനിമയില്‍ ചുവടുവച്ചതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകനും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
തമിഴില്‍ ഒരു പക്കാ കാതല്‍കഥൈ എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം നായകനായി രണ്ടാംവരവ് നടത്തുന്ന തിരക്കിലാണ്. പ്രണവ് ജീത്തുജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയാണ്. സെക്കന്‍ഡ് ഷോയിലൂടെ അഭിനയരംഗത്തെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ ഒന്നാം നിര യുവതാരമായി മാറിക്കഴിഞ്ഞു. മുന്‍ നിര താരങ്ങളുടെ മക്കള്‍ സിനിമയില്‍ സജീവമായപ്പോഴെ ചോദ്യം ഉയര്‍ന്നതാണ് സുരേഷ് ഗോപിയുടെ മക്കള്‍ എന്നാണ് സിനിമയില്‍ എത്തുന്നതെന്ന്. അപ്പോഴാണ് ഗോകുലിന്റെ സിനിമാ പ്രവേശനം ആരാധകരെ തേടി എത്തിയത്. ഇതിനോടകം തന്നെ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് സിനിമാലോകത്തേക്ക് ചുവട് വച്ചു കഴിഞ്ഞു. ഒരു ചിത്രത്തിലെ ഗാനരചനയിലൂടെയാണ് ഭാഗ്യ സിനിമയിലെത്തിയത്.
നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുലിന്റെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. ആട് ഒരു ഭീകരജീവിയാണെന്നതിന് ശേഷം ്രൈഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രതോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha