എല്ലാം സസ്‌പെന്‍സായി ഇരിക്കട്ടെ... ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ റിമിയ്ക്ക് ക്ഷണം

മലയാളത്തിന്റെ പ്രിയങ്കരി റിമി ടോമി ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. കാരണം, ബോളിവുഡില്‍ നിന്നുവരെ റിമിയെ തേടി ഓഫറുകള്‍ എത്തിയിരിക്കുകയാണ്. അതും ഷാരൂഖാനൊടൊപ്പം അഭിനയിക്കാനാണ് റിമിയ്ക്ക് ഇപ്പോള്‍ അവസരം കിട്ടിയിരിക്കുന്നത്.
ഗായിക മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണെന്ന് റിമി ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. റിമിയുടെ സൗന്ദര്യം ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണെന്നാണ് പലരുടെയും അഭിപ്രായം. ജയറാമിന്റെ നായികയായി എത്തിയ \'തിങ്കള്‍ മുതല്‍ വെള്ളി വരെ\' എന്ന ചിത്രത്തിലാണ് റിമി ഇപ്പോള്‍ അഭിനയിക്കുന്നത്.
ആദ്യനാള്‍ തന്നെ നല്ല പ്രതികരണമാണ് റിമിയ്ക്ക് ഈ ചിത്രത്തില്‍ ലഭിച്ചത്. എന്നാല്‍ ബോളിവുഡ് കിംഗ് ഷാരുഖ് ഖാന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചു എന്ന വാര്‍ത്തയോട് റിമി ടോമി പ്രതികരിക്കുകയും ചെയ്തിരുന്നു. വാട്ട്‌സ്ആപ്പില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നതിനെ കുറിച്ച് അവതാരകന്‍ ചോദിച്ചു.
പരിപാടിയില്‍ ഒപ്പം പങ്കെടുത്ത നടന്‍ ജയറാം കൂടി ചോദ്യം ആവര്‍ത്തിച്ചതോടെ, ഓഫര്‍ ലഭിച്ച കാര്യം റിമി പറയാതെ പറയുകയായിരുന്നു.തല്‍കാലം അത് സസ്‌പെന്‍സായി ഇരിക്കട്ടെയെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു റിമി ടോമിയുടെ മറുപടി നല്‍കിയത്.
2014ലെ ഒരു മലയാളം ഫിലിം അവാര്‍ഡ് ചടങ്ങില്‍, ഷാരൂഖും റിമിയും ഒന്നിച്ചുവന്ന സ്‌റ്റേജ് ഷോയ്ക്ക് വന്‍പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. താരത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ച റിമിയെ, അന്ന് താരം എടുത്തുപൊക്കുകയും ചെയ്തിരുന്നു. ഈ സംഭവം പ്രേക്ഷകരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha