ലാലേട്ടനോട് താരതമ്യം ചെയ്യരുതെന്ന് നിവിന്‍ പോളി

തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് യുവനടന്‍ നിവിന്‍ പോളി. 100 സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴലില്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ല. ഞാനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ ഞാനെത്തിയിട്ടില്ല. ഇത്തരം താരതമ്യപ്പെടുത്തല്‍ എന്നെ അലോസരപ്പെടുത്തുന്നു. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ലെന്ന് നിവിന്‍ പറഞ്ഞു.
പ്രതിഫലം കൂട്ടിയെന്ന വാര്‍ത്തകളെക്കുറിച്ചും നിവിന്‍ പ്രതികരിച്ചു. മലയാള സിനിമയില്‍ നിന്നും 2 കോടി പ്രതിഫലം വാങ്ങാന്‍ സാധിക്കില്ല. ഒരു ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നടന് അതിന് കഴിയില്ലെന്ന് നിര്‍മാതാക്കള്‍ക്ക് അറിയാം. പ്രതിഫലം ഉയര്‍ത്തിയെന്നുള്ള വാര്‍ത്ത മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കണം എന്നു പോലും തോന്നാറില്ലെന്നും തന്റെ വിജയത്തിന് പിന്നില്‍ വിനീത് ശ്രീനിവാസന്‍ ആണെന്നും നിവിന്‍ പറഞ്ഞു. 1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha