മോഹന്‍ലാലിനെ മോശമാക്കുന്നത് കൂടെയുള്ളവര്‍
തനിക്കെതിരെ നില്ക്കുന്ന അഭിനേതാവിന്റെ പ്രകടനമാണ് തന്റെ കഥാപാത്രങ്ങളെ മികച്ചതും മോശവും ആക്കുന്നതെന്ന് മോഹന്‍ലാല്‍. കൂടെയുളള ആള് നന്നായാല്‍ താന്‍ നന്നാവും. മോശമായാല്‍ താനും മോശമാകും. ഇതുവരെ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. കിലുക്കവും കിരീടവും ഉദാഹരണം. ഒരിക്കല്‍ \'ചിത്രം\' എന്ന സിനിമ കണ്ടിറങ്ങി കഴിഞ്ഞപ്പോള്‍ സംവിധായകന് ബാലചന്ദര്‍ പ്രിയദര്‍ശനോട് ചോദിച്ചു \'പ്രിയന് നിങ്ങള്‍ക്കറിയുമോ, കമലഹാസനും മോഹന്‍ലാലും അഭിനയിക്കുന്നതിലുള്ള വ്യത്യാസം? ശ്രദ്ധിച്ചിട്ടില്ല എന്ന് പ്രിയന് പറഞ്ഞു.
കമല്‍ അഭിനയിക്കുമ്പോള്‍ അയാള്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നാണ് അഭിനയിക്കുന്നതെന്ന ബോധ്യം അദ്ദേഹത്തിന്റെ മുഖത്തുണ്ടാകും. എന്നാല്‍ ലാലിന്റെ കാര്യത്തില്‍ ക്യാമറ എവിടെയോ ഒളിപ്പിച്ചുവച്ച് ഷൂട്ട് ചെയ്യുന്നതുമാതിരിയാണ് തോന്നുക.\'ലാല്‍ അഭിനയിക്കുമ്പോള്‍ അഭിനയിക്കുന്നതായി തോന്നാത്തതാണ് അഭിനയത്തിന്റെ വലിയ ശക്തി. ലാല്‍ ഇതേവരെ ഓവര്‍ ആക്ടിംഗ് ചെയ്തതായി തോന്നിയിട്ടില്ല. ഒരല്‍പ്പം നാടകീയമാകേണ്ട ഇടങ്ങളില്‍പോലും അദ്ദേഹത്തില്‍ നിന്നും സൂക്ഷ്മമായ ഭാവപ്രകടനങ്ങളേ ഉണ്ടായിട്ടുള്ളൂ.
ചിത്രം ഇറങ്ങിയിട്ട് 28 വര്‍ഷം പിന്നിടുന്നു. ഇപ്പോഴും മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള ആവേശത്തിന് യാതൊരു മാറ്റവുമില്ല. കൂടെ അഭിനയിക്കുന്നവരോട് സഹകരിക്കുകയും പുതിയ താരങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത് മുന്നോട്ട് പോവുകയാണെന്ന് പ്രിയദര്ശന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha