അമ്മ സീരിയല്‍ നിര്‍മാണ രംഗത്തേക്ക്, തീരുമാനം മമ്മൂട്ടിയുടേത്

താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ നടന്‍ മമ്മൂട്ടിയുടെ ആദ്യ തീരുമാനം സീരിയല്‍ താരങ്ങളുടെ വയറ്റത്തടിച്ചുകൊണ്ട്. സിനിമാ താരങ്ങളെ അണിനിരത്തി അമ്മ സീരിയല്‍ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. ഇത് സംബന്ധിച്ചുള്ള തീരുമാനം 28ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡിയിലുണ്ടാകും.
480 അംഗങ്ങളുള്ള സംഘടനയിലെ മുതിര്‍ന്നവരുള്‍പ്പെടുന്ന നല്ലൊരു വിഭാഗം താരങ്ങള്‍ക്ക് വരുമാനമൊരുക്കാമെന്ന ചിന്തയിലാണ് അമ്മ സീരിയല്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നത്. സിനിമയില്‍ തിരക്ക് കുറഞ്ഞവര്‍ക്ക് സീരിയലിലൂടെ ജീവിതോപാധി ഒരുക്കുകയാണ് സീരിയല്‍ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇടവേള ബാബു പറഞ്ഞു. ചലച്ചിത്രതാരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താക്കളായും അവതാരകരായും പങ്കെടുക്കുന്നതിനും അഭിനയിക്കുന്നതിനുമെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് താരസംഘടന ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇന്നസെന്റ് പ്രസിഡന്റായും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായുമുള്ള അമ്മയുടെ പുതിയ നേതൃത്വമാണ് സംഘടനയിലെ സഹതാരങ്ങള്‍ക്ക് കൈത്താങ്ങുക എന്ന ലക്ഷ്യവുമായി പുതിയ ആശയത്തിലെത്തിയിരിക്കുന്നത്.
എന്നാല്‍ എഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ എത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടി സീരിയല്‍ താരങ്ങളെ അവഹേളിച്ച് സംസാരിച്ചതിനെതിരെ സീരിയല്‍ സംവിധായകര്‍ രംഗത്ത് വന്നിരുന്നു. അതിന് പ്രതികാരമായിട്ടാണ് ഇപ്പോള്‍ അമ്മ സീരിയല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഇതോടെ സീരിയലിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ നില പരുങ്ങലിലാകും. വന്‍ താരങ്ങളെ കുറഞ്ഞ റേറ്റില്‍ അമ്മ മിനിസ്‌ക്രീനില്‍ എത്തിക്കും. ഇത് നിലവിലുളള സീരിയല്‍ രംഗത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ മുന്‍ നിരതാരങ്ങളെല്ലാം അണിനിരന്ന ട്വന്റി ട്വന്റി നിര്‍മ്മിച്ചത് അമ്മയായിരുന്നു. ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ പിന്തുണയോടെയാണ് താരസംഘടന ഈ ചിത്രം നിര്‍മ്മിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha