ദിലീപ് അമ്മയുടെ ട്രഷറര്‍, പൃഥ്വിയും ആസിഫും നിവിനും കമ്മിറ്റിയില്‍
അമ്മയുടെ പുതിയ ഭാരവാഹികള്‍ 28ന് സ്ഥാനമേല്‍ക്കും. ദിലീപ് ട്രഷറായി. പൃഥ്വിയും ആസിലും നിവിന്‍ പോളിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത്തവണ എതിരില്ലാതെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ മാറി മമ്മൂട്ടി എത്തി. മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായി. ഇന്നസെന്റും ഇടവേളബാബുവും വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി.
15 വര്‍ഷമായി ഇന്നസെന്റും ഇടവേളയും സ്ഥാനത്ത് തുടരുന്നു. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനും മറ്റും വിപുലമായ പദ്ധതികളാണ് ഇത്തവണ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സീരിയല്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നത്. മുകേഷ്, കുഞ്ചാക്കോബോബന് തുടങ്ങിയവരും എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. പ്രായമായ താരങ്ങള്‍ക്ക് നല്കുന്ന കൈനീട്ടം കൂട്ടും. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പരിരക്ഷ നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha