നല്ല തിരക്കഥയാണെങ്കില്‍ മാത്രം ഇനി മുതല്‍ അഭിനയിക്കുകയുള്ളൂവെന്ന് മോഹന്‍ലാല്‍
ഇനിമുതല്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടണമെങ്കില്‍ സംവിധായകന് അല്പമൊന്ന് കഷ്ടപ്പെടേണ്ടി വരും. എന്താണ് കാര്യമെന്നല്ലേ ? ഇനി മുതല്‍ മോഹന്‍ലാല്‍ തിരക്കഥ വായിച്ചു നോക്കി ഇഷ്ടപ്പെട്ടാലേ അഡ്വാന്‍സ് വാങ്ങൂവെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് എം പദ്മകുമാറിന്റെ കനലിലാണ്.
കനലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ റംസാന് ശേഷം ദുബായിലാണ് നടക്കുന്നത്. ആശീര്‍വാദ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. കനലിന്റെ ഹൈദരാബാദിലെ ഷൂട്ടിംഗിന് ശേഷം മെഗാസ്റ്റാര്‍ മൂന്ന് ദിവസം ചെന്നൈയിലെ വസതിയില്‍ കുടുംബത്തോടൊപ്പം തങ്ങി.
മേജര്‍ രവിയുടെ തിരക്കഥ തൃപ്തികരമാണെങ്കില്‍ റംസാന്റെ ഒരു മാസത്തെ ഇടവേളയില്‍ ആ ചിത്ര്തതില്‍ അഭിനയിച്ചേക്കും. അല്ലെങ്കില്‍ ഈ ഇടവേളയില്‍ വിശ്രമിക്കാനാണ് മോഹന്‍ലാലിന്റെ ആലോചന. രഞ്ജിത്തിന്റെ ലോഹമാണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. ഓണത്തിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഏതാനും ദിവസത്തെ വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയാവാനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha