വിവാഹശേഷം വീണ്ടും

വിവാഹശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ നായികമാരുടെ കൂട്ടത്തിലേക്ക് പദ്മ പ്രിയയും. വിജയ്ബാബുവിന്റെ നായികയായാണ് പദ്മപ്രിയയുടെ തിരിച്ചുവരവ്. അടുത്തിടെ റീമ കല്ലിങ്കലും ആന്‍ഗസ്റ്റിനും വിവാഹ ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തി നായികമാരായി തിളങ്ങിയിരുന്നു. പി.കെ.ബാബുരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് 15ന് ഷൂട്ടിംഗ് കോഴിക്കോട് ആരംഭിക്കും.
അമല്‍നീരദിന്റെ ഇയ്യോബിന്റെ പുസ്തകമാണ് പദ്മപ്രിയ ഒടുവില്‍ അഭിനയിച്ച ചിത്രം. ഏത് വേഷവും തനിക്ക് അനായാസം ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച നടിയാണ് പത്മപ്രിയ.വിജയ് ബാബു നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നീനയാണ് വിജയ് ബാബു നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയ്ബാബു അഭിനയിച്ച ആകാശവാണി ഉടന്‍ തിയറ്ററില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























