എനിക്കൊപ്പം സമാന്തയുമില്ല, തമന്നയുമില്ല: വിശാല്‍
വിശാല്‍ നായകനായ സണ്ടക്കോഴിയുടെ രണ്ടാം ഭാഗം വരുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് പുറക്കെ ചിത്രത്തിലെ നായികയാരെന്ന ചോദ്യത്തിന്, ആരാധകര്‍ അവരുടെ ഇഷ്ടം പോലെ പലരുടെയും പേര് ചേര്‍ത്തു. സമാന്തയുടയെും തമന്നയുടെയും പേരാണ് ഒടുവില്‍ കേട്ടത്.
എന്നാല്‍ തനിക്കൊപ്പം സണ്ടക്കോഴിയു 2 വില്‍ സമാന്തയും തമന്നയുമില്ലെന്ന് വിശാല്‍ വ്യക്തമാക്കി. തന്റെ മൈക്രോ ബ്ലോഗ് പേജിലൂടെയാണ് വിശാല്‍ വാര്‍ത്ത നിഷേധിച്ചത്. അതേ സമയം സണ്ടക്കോഴി 2 വരുന്നുണ്ട് എന്ന കാര്യത്തില്‍ വിശാല്‍ വ്യക്തത നല്കി.
ലിങ്കുസ്വാമി തന്നെയാണ് സണ്ടക്കോഴി 2 സംവിധാനം ചെയ്യുന്നതത്രെ. സണ്ടക്കോഴി പാര്‍ട്ട് ഒന്നില്‍ മീര ജാസ്മിന് ആയിരുന്നു നായിക. പാര്‍ട്ട് രണ്ടില്‍ ഒരു അതിഥി താരമായി മീര എത്തുമെന്നും മുഖ്യ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വിശാല്‍ അറിയിച്ചു.
2005 ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി ആ വര്‍ഷത്തെ ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ വിശാല്‍ ചെയ്തുകൊണ്ടിരിക്കുന്ന പായും പലിയുടെ ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ ചെയ്യുന്ന ചിത്രം സണ്ടക്കോഴി 2 ആയിരുക്കുമെന്നാണ് കേള്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha