നിവിന്‍ പോളിയുടെ കന്നഡ ചിത്രം
പ്രേമത്തിന് പിന്നാലെ യുവതാരം നിവിന്‍ പോളി കന്നഡ ചിത്രത്തിന്റെ റീമേയ്ക്കില്‍ നായകനാകുന്നു. ഉളിദാവരു കണ്ടന്തെ എന്ന ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളിലാകും നായകനായി നിവിന്‍ എത്തുക.
ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രക്ഷിത് ഷെട്ടിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം നിരൂപകപ്രശംസ മാത്രമല്ല ബോക്സ് ഓഫീസിലും സൂപ്പര്‍ഹിറ്റായി മാറി. മാത്രമല്ല ചിത്രത്തിന് മൂന്ന് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.
ഒരു സംഭവത്തെ ആസ്പദമാക്കി നടക്കുന്ന അഞ്ച് കഥയാണ് സിനിമയുടെ പ്രമേയം. ഒരാള്‍ കൊല്ലപ്പെടുന്നതും പിന്നീട് ആ കൊലപാതകത്തെ അഞ്ച് പേരുടെ കണ്ണിലൂടെ വിശദീകരിക്കുന്നതുമാണ് കഥ. ജാപ്പനീസ് ചിത്രം റാഷമോണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എടുത്ത ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha