Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം സിനിമയുടെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് സിനിമാ സംഘടനകളില്‍ നിന്നു രാജിവെച്ചു

01 JULY 2015 06:51 PM IST
മലയാളി വാര്‍ത്ത.

പ്രേമത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ആന്റി പൈറസി സെല്ലും സിനിമാ സംഘടനകളും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്ന് രാജിവയ്ക്കുന്നത്. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ പരാതി നല്‍കിയിട്ടും ഒരു അന്വേഷണം നടത്താനോ ഒരു പ്രസ്താവന നടത്താനോ ആരും തയ്യാറാകാത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
സംഘടനകള്‍ സിനിമക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേമത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനിലൂടെയും വിപണികളിലും വ്യാപകമായി പ്രചരിക്കുകയാണ്. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന തരത്തിലുള്ള പൈറസി ഭീഷണി ശ്രദ്ധയില്‍ പെടുത്തിയിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുകയാണെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്.
പ്രേമം എന്ന ചിത്രത്തിന് വേണ്ടി മാത്രം സംസാരിക്കുകയല്ല താനെന്നും സിനിമ നിര്‍മ്മാണത്തെ തന്നെ അടിതെറ്റിക്കുന്ന കാര്യമാണിതെന്നുമാണ് അന്‍വര്‍ പറയുന്നത്. സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ സിഡി കടകളിലും ഓണ്‍ലൈനിലും വ്യാജപതിപ്പെത്തിയാല്‍ ഇന്‍ഡസ്ട്രി തന്നെ അപകടത്തിലാണ്. വിജയ് ചിത്രം പുലിയുടെ ടീസര്‍ അനധികൃതമായി പകര്‍ത്തി യൂട്യൂബില്‍ അപ് ലോഡ് ചെയ്തയാളെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളിലാണ്. എന്നാല്‍, പ്രേമം വ്യാജപകര്‍പ്പിന്റെ കാര്യത്തില്‍ ഒരു നിയമനടപടിയും എടുത്തില്ലെന്നും അന്‍വര്‍ പരാതിപ്പെട്ടു.
സംവിധായകന്‍ എന്ന നിലയില്‍ ഫെഫ്കയിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും അംഗമാണ് താന്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫെഫ്കയെയും പൈറസി കാര്യത്തില്‍ രണ്ടാഴ്ച മുമ്പ് സമീപിച്ചതാണ്. ഇക്കാര്യത്തില്‍ നിലപാട് എടുക്കാനോ എന്തെങ്കിലും ചെയ്യാനോ അവര്‍ തുനിയുന്നില്ല. ഈ സംഘടനകളിലൊന്നും ഇനി പ്രവര്‍ത്തിക്കില്ല. പൈറസി പോലുള്ള അതീവഗുരുതരമായ വിഷയങ്ങളില്‍ പോലും മൗനം പാലിക്കുകയാണ് സംഘടനകള്‍. കള്ളന്‍ പതിപ്പുകള്‍ വ്യാപകമായതോടെ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരുടെ എണ്ണത്തിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (18 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (24 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (58 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (59 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends