പ്രതിഷേധവുമായി നിവിന്‍ പോളി
പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തണമെന്ന് നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് നിവിന്‍ പോളി ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ ചിത്രം തീര്‍ത്തത്. ഇങ്ങനെ ചെയ്യുന്നത് പൊറുക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ കോപ്പി ലീക്ക് ചെയ്!തവനെ കണ്ടുപിടിക്കണം. ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ നാളെ ഇതേ ആവശ്യത്തിനായി നിങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ആരും കൂടെ ഉണ്ടാകില്ല. ഇത് നമ്മുടെ സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്. സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളെയും മാത്രം ബാധിക്കുന്ന കാര്യം ആണ് ഇപ്പോള്‍ ഇത്. പക്ഷെ ഇത് നാളെ റിലീസ് ചെയ്യാന്‍ ഇരിക്കുന്ന എല്ലാ സിനിമകള്‍ക്കും ബാധകമാണ് നിവിന്‍ പോളി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha