പ്രേമം തലയ്ക്ക് പിടിച്ചവര്‍ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍... റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം അപ് ലോഡ് ചെയ്ത 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച വിരുതന്മാരുടെ ആദ്യ അറസ്റ്റ്. പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. മൂന്നു പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് കൊല്ലത്തു നിന്ന് പിടിയിലായത്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്.
സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിക്ക്ആസ്.കോം എന്ന സൈറ്റില്‍ ജൂണ്‍ 22നാണ് സിനിമ അപ്ലോഡ് ചെയ്തത്.
പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്നത് മെയ് 19 നു മുന്പാണെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 19നാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് നല്കിയ കോപ്പിയുടെ പകര്‍പ്പാണ് പ്രചരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha