Widgets Magazine
29
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി..എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ...തന്ത്രിയും വീഴും..


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

നടന്മാർക്ക് പിന്നാലെ മഞ്ജു വാര്യർക്കും പണികിട്ടി ; ജാഗ്രത പാലിക്കാൻ മഞ്ജു ;ആശ്വാസ വാക്കുകളോടെ ആരാധകരും !

10 JUNE 2021 01:59 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ നടന്മാർക്ക് വ്യാജന്മാർ എന്നതരത്തിൽ വാർത്തകൾ നിറയുന്നുണ്ട് . പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ സൽമാൻ , സുരേഷ് ഗോപി എന്നിവർക്ക് പിന്നാലെ ഇപ്പോൾ മഞ്ജു വാര്യരും ക്ലബ് ഹൗസിൽ തനിക്ക് വ്യാജനുണ്ടെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്.

 

വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ താരമായ അപ്പ്ളിക്കേഷനാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസിൽ അം​ഗമായത്. സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാർ കടന്നുകൂടുന്നതാണ് ഇപ്പോൾ വിപത്തായിരിക്കുന്നത്.

 

തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിച്ചാണ് ഇപ്പോൾ നടി മഞ്ജു വാര്യർ എത്തിയത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ‘ഫേക്ക് അലേർട്ട്’ എന്ന കുറിപ്പോടെ മഞ്ജു വാര്യർ തന്നെയാണ് തന്റെ വ്യാജനെ തുറന്നുകാട്ടുന്നത് . ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

 

 

അടുത്തിടെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പ്രിത്വിരാജിനെതിരെ വ്യാജ അകൗണ്ട് എടുത്ത സൂരജ് എന്ന മിമിക്രി ആര്ടിസ്റ്റിനെ പൃഥ്വിരാജ് തന്നെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ശാസിച്ചിരുന്നു.

 

തുടർന്ന് പൃഥ്വിരാജിനോട് മാപ്പുചോദിച്ച് വ്യാജ ഐഡി ഉണ്ടാക്കിയ സൂരജ് എന്നയാള്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ് താനെന്നും ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മാത്രമാണ് അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നു താന്‍ അറിഞ്ഞതെന്നും സൂരജ് പറഞ്ഞിരുന്നു.

 

 

താങ്കള്‍ ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ച് ക്ലബ്ബ് ഹൗസ് റൂമിലെ പലരേയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അല്ലാതെ അങ്ങയുടെ പേര് ഉപയോഗിച്ചു യാതൊരു തരത്തിലുള്ള കാര്യങ്ങളിലും താന്‍ പങ്കുചേര്‍ന്നിട്ടില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്.

 

” ജൂണ്‍ 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കി ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു ആ റൂം കൊണ്ട് മോഡറേറ്റേഴ്‌സ് ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ അത് ഇത്രയും കൂടുതല്‍ പ്രശ്‌നമാകുമെന്നോ താന്‍ കരുതിയിരുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു. ആരേയും പറ്റിക്കാനോ രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല താന്‍ ഇത് ചെയ്തതെന്നുമായിരുന്നു സൂരജ് പൃഥ്വിരാജിനെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ പറഞ്ഞത്.”

 

 

ഇതിന് പിന്നാലെ സൂരജിന് മറുപടിയുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തി. താങ്കള്‍ ചെയ്തത് നിരുപദ്രവകരമായ ഒരു തമാശയാണെന്ന് മനസ്സിലാക്കുന്നെന്നും എന്നാല്‍ ഇതുപോലുള്ള കാര്യങ്ങള്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം നിങ്ങള്‍ ഇപ്പോഴെങ്കിലും മനസിലാക്കിക്കാണുമെന്നാണ്
 താന്‍ കരുതുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.

 

ക്ലബ് ഹൗസിൽ റൂം എന്ന ആശയത്തിന്‍മേലാണ് ചര്‍ച്ചാ വേദികള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും ആർക്കും കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാനും സാധിക്കും. ശബ്ദങ്ങളിലൂടെ മാത്രമേ ആശയവിനിമയം നടത്താൻ സാധിക്കൂ എന്നതാണ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്നും ഇതിനെ വേറിട്ടുനിർത്തുന്നത്.

 

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം.

 

 

ക്ലബ് ഹൗസിൽ ഐക്കണ്‍ ആയി കാണിക്കുന്നത് ഒരു സ്ത്രീയുടെ മുഖമാണ് . അത് ആരെന്ന സംശയവും പലരും ചോദിക്കുന്നുണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവര്‍.നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ കൂടിയാണ് കറ്റോക. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കറ്റോക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴുലക്ഷം പേര്‍ പങ്കാളിയായി എന്നാണ് കണക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം  (8 hours ago)

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്  (8 hours ago)

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്,​ വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: കെ ജയകുമാർ  (8 hours ago)

SABARIMALA GOLD തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി  (9 hours ago)

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (9 hours ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (9 hours ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (11 hours ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (11 hours ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (11 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (11 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (13 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (14 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (15 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (15 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (15 hours ago)

Malayali Vartha Recommends