Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തര ഉണ്ണിയ്‌ക്കൊപ്പമുള്ള ആ മഹാൻ ; ആ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം മറ്റൊന്ന്; ഇത്രയ്‌ക്കൊന്നും ആരും ചിന്തിച്ചുകാണില്ല ; കണ്ണ് തള്ളി ആരാധകർ !

11 JUNE 2021 05:31 PM IST
മലയാളി വാര്‍ത്ത

അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കലാകരിയാണ് ഉത്തര ഉണ്ണി. ബംഗ്ലരൂവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷുമായി അടുത്തിടെയാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വിവാഹ ഫോട്ടോകള്‍ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു . വിവാഹത്തിന് ഉത്തര​ അണിഞ്ഞ ആഭരണങ്ങളും സാരിയുമെല്ലാം ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന ഒന്നായിരുന്നു .

 

വിവാഹ സമയത്ത് ഉത്തര ഉണ്ണി പങ്കുവച്ച വീഡിയോയിലൂടെയും ഫോട്ടോകളിലൂടെയും മാത്രമായി ഉത്തരയ്ക്ക് നിരവധി ആരാധകരും ഉണ്ടായിട്ടുണ്ട്,. അതേസമയം, രസകരമായ മറ്റൊരു പോസ്റ്റാണ് ഉത്തരാ ഉണ്ണിയുടേതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. കരടിക്കഥകളെയും പാവകളെയും കുറിച്ച് മനോഹരമായ കുറിപ്പുമായിട്ടാണ് ഉത്തര ഉണ്ണി പോസ്റ്റിട്ടത്. പോസ്റ്റ് ഒന്ന് പഴകിയെങ്കിലും സംഭവം മറ്റൊരു മഹത് വ്യക്തിയിലേക്ക് വിരൽ ചൂണ്ടുകയാണ്.

 

 

ഉത്തര ഉണ്ണിയുടെ കരടി പോസ്റ്റ് ഇങ്ങനെയായിരുന്നു,

നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ഒരു കരടിക്കുട്ടി ആവശ്യമാണ്. നമുക്ക് കെട്ടിപ്പിടിച്ച കരയാനും ശാന്തനാകാനും, ചിലപ്പോൾ ആ വ്യക്തിയുടെ അസ്‍ത്വിത്വം അറിയാനും കഴിയുന്ന ഒരാൾ നമുക്ക് ആവശ്യമാണ്. കരടി കഥകൾ കേട്ട് ഞാൻ വളർന്നു. അതിനാൽ എന്റെ ആദ്യത്തെ യോദ്ധാവായ കരടി - എന്റെ നായകൻ- എന്റെ പപ്പാ കരടിയായിരുന്നു. എല്ലാ രാത്രിയും അദ്ദേഹം എന്നോട് 'ടാറ്റി ടെഡ്' കഥകൾ പറയുമായിരുന്നു. പിന്നെ തീർച്ചയായും എന്റെ കംഫർട്ട് സോൺ കരടി മറ്റാരുമല്ല, മമ്മി കരടിയാണ്.

 

 

എന്റെ ഉയർച്ച താഴ്‍ചകളുടെ സമയത്ത് എനിക്കായി ഉണ്ടായിരുന്ന നിരവധി കരടി സുഹൃത്തുക്കൾ വന്നു. നിരവധി കരടികൾ ലോകത്തെ എനിക്ക് മനോഹരമായ സ്ഥലമാക്കി മാറ്റി. ഇപ്പോൾ എനിക്ക് എന്നെന്നേക്കുമായി വലിയ തവിട്ടുനിറത്തിലുള്ള കരടിയുണ്ട്. എന്റെ എല്ലാ വിഷമങ്ങളും, പറയാതെ തന്നെ അപ്രത്യക്ഷമാകാൻ കഴിവുണ്ട്. ഇതായിരുന്നു ഉത്തര ഉണ്ണിയുടെ പോസ്റ്റ്. ശരിയാണ് എല്ലാവര്ക്കും ഒരു കരടിക്കുട്ടി നല്ലതാണ്. ലോകം മുഴുവൻ ആരാധകനുള്ള മിസ്റ്റർ ബീനെപ്പോലെ.

 

 

തനിച്ച് ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് വളരെ വ്യക്തിമായി പഠിപ്പിക്കുന്ന മിസ്റ്റർ ബീനും കൂടെക്കൊണ്ടുനടക്കുന്നത് ഒരു കരടിക്കുട്ടനെയല്ലേ. ഇതേ കുറിച്ച് ആർ. ജെ ഹിത ജാനകിയുടെ കുറിപ്പിങ്ങനെയാണ്.

 

ജീവിതം അത്ര എളുപ്പമുള്ള ഒരു സംഗതിയൊന്നുമല്ലല്ലോ. പ്രത്യേകിച്ച് നമ്മടെ പ്രായം കൂടുകയും റെസ്പോൺസിബിലിറ്റി കൂടുകയും ഒപ്പം ആളുകൾ നമ്മളെ കോൺസ്റ്റന്റായി ജഡ്ജ് ചെയ്യുകയും പല സ്ഥലങ്ങളിലും നമുക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ വരികയും ചെയ്യുന്ന സമയങ്ങളിൽ.

 


നമ്മൾ എന്താണോ പറയാനാഗ്രഹിച്ചത് അതിന്റെ നേരെ വിപരീതം മനസ്സിലാക്കി നമ്മളെ മിസ് അണ്ടർസ്റ്റുഡ് ആക്കുന്ന സമയങ്ങളിൽ. എത്രക്കൊക്കെ ശക്തരാണെങ്കിലും നമ്മളൊന്ന് തളർന്നു പോകും. കാരണം ഈ സമയത്തൊക്കെ നമ്മൾ പലരും തനിച്ചായിരിക്കും. എനിക്കങ്ങിനത്തെ ഒത്തിരി ദിവസങ്ങളെ നേരിടണ്ടി വരാറുണ്ട്. വീട്ടിലെത്തുക. നല്ല ആഴത്തിലൊന്ന് ശ്വസിക്കുക. അവനവനോടു തന്നെ everything will be OK Soon " എന്നു പറയുക.

 

എന്നിട്ട് മിസ്റ്റർ ബീൻ കാണുക. ചിരിക്കുക. ആശ്വസിക്കുക. എന്താന്നു വച്ചാൽ, മിസ്റ്റർ ബീനിനോളം ഏലിയനേറ്റടായ ഒരു കഥാപാത്രത്തെ നമ്മളാരും വേറെ കണ്ടിട്ടില്ല. ഒരു കരടിപ്പാവ മാത്രമാണ് കൂട്ട് . ധാരാളം അവഗണനകൾ, പരിഹാസങ്ങൾഎന്നിരുന്നാലും പുള്ളി വൻ ഹാപ്പിയാണ്.ചെറുപ്പത്തിലൊക്കെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന ഒരു കഥാപാത്രം മാത്രം ആയിരുന്നു നമ്മളിൽ പലർക്കും മിസ്റ്റർ ബീൻ.

 

എന്നാലിന്ന്, അവനവനെത്തന്നെ ഡേറ്റിനും പിക്നിക്കിനും കൊണ്ടു പോകുന്ന സ്വയം സ്നേഹിക്കാനറിയാവുന്ന ഒരു ഏലിയൻ. അതാണ് ഇന്ന് പലർക്കും മിസ്റ്റർ ബീൻ. സത്യം പറഞ്ഞാൽ ജീവിതത്തിലെ പ്രശ്നങ്ങളെ നല്ലോണം തന്നെ നിശ്ചയ ദാർഡ്യത്തിൽ നേരിടണം,പക്ഷേ ആ യാത്രയെ എൻജോയ് ചെയ്ത് കൂളായിത്തന്നെ നേരിടണം എന്ന വലിയ പാഠം പഠിപ്പിച്ചതും, വെറുതേ,ടെൻഷനടിച്ചിട്ട് ഒരു കാര്യോമില്ല എന്നും അതിലുമൊക്കെ മീതെ സെൽഫ് ലൗവിന്റെ വില എന്താണ് എന്ന്പഠിപ്പിച്ചതും അഥവാ ഈ ലോകത്ത് നമ്മളേറ്റോം കൂടുതൽ സ്നേഹിക്കണ്ടതും സപ്പോർട്ട് ചെയ്യേണ്ടതും നമ്മളെ തന്നെയാണെന്ന് പഠിപ്പിച്ചതുമൊക്കെ നമ്മുടെ മിസ്റ്റർ ബീനാണ്.

 



അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച Rowan Atkinson നോടും മറ്റുള്ളവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നാൽ അതുല്യ അഭിനയ പ്രതിഭയായ റൊവാൻ അറ്റ്കിൻസൺ മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊന്നായിരുന്നു . ബീൻ ആയിട്ടുള്ള ആ അഭിനയം അത്ര ആസ്വാദ്യകരമായ കാര്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

 

ആ കഥാപാത്രം ചെയ്യാൻ ഇഷ്ടപ്പെടാത്തതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആ ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതാണ്. അതിന്റെ അവസാനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും മുൻപ് റോവൻ അറ്റ്‍കിൻസണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends