Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇനി എങ്ങോട്ടും പോവുന്നില്ല, അങ്ങയുടെ പാദസേവ ചെയ്ത് ജീവിച്ചോളാം... അത് ഭഗവാന്‍ അങ്ങ് അംഗീകരിച്ചു...' വൈറലായി മനു വര്‍മ്മയും നടി സിന്ധുവും തമ്മിലുള്ള പ്രണയകഥ

13 JUNE 2021 12:59 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മനു വര്‍മ. നടന്‍ ജഗനാഥവര്‍മയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയ്ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാകുന്നു മനു വര്‍മ.

 

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട അതേ രൂപത്തില്‍ തന്നെ ആയതിനാൽ മറ്റുവ്യത്യാസങ്ങൾ താരത്തിന് ഇല്ലെന്ന് ഒറ്റനോട്ടത്തില്‍ പറയാം. അത് മനു തന്നെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി സിന്ധു വര്‍മയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് പ്രേക്ഷകർക്ക് മുന്നിൽ മനസ് തുറക്കുകയാണ് താരം.

 

 

കഴിഞ്ഞ വാലൈന്റന്‍സ് ദിനത്തില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുവുമായി ആദ്യം കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ വ്യക്തമാക്കുന്നത് 

 

ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അതില്‍ അഭിനയിക്കാന്‍ നല്ല മുടിയൊക്കെ ഉള്ള ഒരു കുട്ടിയെ വേണമായിരുന്നു. അന്ന് കലാതിലകമായ ആര്യ എന്നൊരു പെണ്‍കുട്ടിയെയാണ് ആദ്യം തീരുമാനിച്ചത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസമാണ് അവര്‍ക്ക് വരാന്‍ പറ്റില്ലെന്ന് പറയുന്നത്. അന്ന് പരശുരാമ ക്ഷേത്രത്തിന്റെ കോവിലിന്റെ തൊട്ട് മുന്നില്‍ വെച്ചാണ് ഷൂട്ട് നടത്തിയത്. 'ഇനി എങ്ങോട്ടും പോവുന്നില്ല, അങ്ങയുടെ പാദസേവ ചെയ്ത് ജീവിച്ചോളാം' എന്നൊരു ഡയലോഗും അതിലുണ്ട്. അത് ഭഗവാന്‍ അങ്ങ് അംഗീകരിച്ചു. അത്രയും ഞാനങ്ങ് പ്രതീക്ഷിച്ചില്ലെന്ന് തമാശരൂപേണ മനു അഭിമുഖത്തിൽ പറയുകയാണ്.

 

 

ആ സമയത്ത് രണ്ട് പേരുടെയും മനസില്‍ ഒരു ഇഷ്ടം തോന്നിയിരുന്നു. കുട്ടി ആയിരുന്നപ്പോള്‍ പോലും താരങ്ങളെ കണ്ടാല്‍ മൈന്‍ഡ് ആക്കാറില്ല. പക്ഷേ ചേട്ടനെ കണ്ടപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റ് നില്‍ക്കാനാണ് തോന്നിയതെന്ന് പിന്നീട് ഇവള്‍ പറഞ്ഞിരുന്നു.

 

 

ആ ബഹുമാനം ഇപ്പോഴും കൊണ്ട് പോവുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ തന്നെ എന്ന് ഞാന്‍ വിചാരിക്കുന്നുവെന്ന് ചിരിച്ച് കൊണ്ട് മനു വര്‍മ്മ പറയുകയാണ്. 2000 ത്തിലാണ് ഞങ്ങള്‍ വിവാഹം കഴിക്കുന്നത്. അതിന് മുന്‍പ് രണ്ട് വര്‍ഷത്തോളം പ്രണയിച്ചു എന്നും ഇവർ പറയുകയുണ്ടായി.

 

 

അതോടൊപ്പം തന്നെ സീരിയലില്‍ അഭിനയിക്കുന്നതില്‍ താന്‍ ഡ്രസ് ശ്രദ്ധിക്കാറില്ലെന്ന് കൂടി താരം പറഞ്ഞിരുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാരായ പിള്ളേര്‍ ഡ്രസ് വാങ്ങാനായി കാശ് ചിലവാക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

 

 

എന്റെ കോസ്റ്റിയൂമര്‍ വരെ ചോദിച്ചിട്ടുണ്ട്. ചേട്ടാ, എട്ട് വര്‍ഷം മുന്‍പ് ആ സീരിയലില്‍ ഇട്ട ഡ്രസ് അല്ലേ ഇതെന്ന്. ഇപ്പോഴും അത് സൂക്ഷിക്കുന്നു എന്ന് മാത്രമല്ല എന്റെ ഫിഗറിനും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇടയ്ക്ക് മുഖത്തിന് കുറച്ച് നടി വന്നെങ്കിലും അത് മാറി. വലിയ മാറ്റമൊന്നും വന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

കൂടാതെ സൗന്ദര്യവര്‍ധന വസ്തുക്കളൊന്നും ഉപയോഗിക്കാറില്ല. ഇപ്പോഴാണ് സിന്ധു തന്ന ഒരു മരുന്ന് അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി രാത്രിയില്‍ മുഖത്ത് പുരട്ടിയിട്ട് കിടക്കുന്നത്. ബ്യൂട്ടിപാര്‍ലറില്‍ താനങ്ങനെ പോവാറില്ലെന്നാണ് സിന്ധു അഭിമുഖത്തിൽ പറഞ്ഞത്.

 

 

ഞാന്‍ അഭിനയിച്ച് തുടങ്ങി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യ അഭിനയിക്കുന്നത്. ഇപ്പോഴെ അമ്പതിനായിരം രൂപയുടെ മേക്കപ്പ് സാധാനങ്ങള്‍ അടങ്ങിയ ബാഗ് ഉണ്ട്. മിക്കവാറും അത് ഗര്‍ഭിണിയായി പ്രസവിക്കും. ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ ആണെങ്കിലും അഭിനയിക്കാന്‍ ഇറങ്ങിയാല്‍ കച്ചറ പിച്ചറ സാധാനങ്ങളുമായിട്ടാണ് വരികയെന്നും താരം പറയുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (17 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (28 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (44 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (55 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (6 hours ago)

Malayali Vartha Recommends