Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നസീറിന്റെ മരണത്തിൽ കോൺഗ്രസ്സ് ; പിണറായി ചെയ്തത് തള്ളിയവർ സുരേഷ് ഗോപിയുടെ കരുതൽ അറിഞ്ഞില്ല ; പ്രേം നസീറിനോട് ചെയ്ത അനീതിയെ കുറിച്ച് തുറന്നടിച്ച് ആലപ്പി അഷറഫ്

12 JUNE 2021 12:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്‍റെ സ്വന്തം നിത്യഹരിത നായകൻ പ്രേംനസീറിന്റെ പെട്ടന്നുള്ള മരണകാരണം രാഷ്ട്രീയത്തിലിറങ്ങിയതിനെ തുടർന്നാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മകൻ ഷാനവാസ് പറഞ്ഞിരുന്നു . ഇപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ശരിവെച്ച് സംവിധായകൻ ആലപ്പി അഷറഫ് രംഗത്തെത്തിയിരിക്കുകയാണ്.

 

കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച മഹാനായ ഒരു കാലകാരനു വേണ്ടി പാർട്ടി ഒന്നും ചെയ്തിട്ടില്ലെന്നും മറ്റു പാർട്ടിക്കാരാണ് അദ്ദേഹത്തിന്റെ സ്മാരകവും ശില്പവും ഫൗണ്ടേഷനുമൊക്കെ സ്ഥാപിക്കുവാൻ മുൻകൈ എടുത്തതെന്നും ആലപ്പി അഷറഫ് പറഞ്ഞു. കോൺഗ്രസ്സിന്റെ ഇലക്ഷൻ പ്രചരണത്തിനായി, ഒരോ സ്ഥാനാർത്ഥിയുടെയും വിജയത്തിനായ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അക്ഷീണം ഓടി നടന്നു പ്രവർത്തിച്ചു. അതോടെ പ്രേംനസീർ ജീവിതത്തിൽ അന്നുവരെ അനുഷ്ടിച്ചിരുന്ന ദിനചര്യകളെല്ലാം തകിടം മറിക്കുകയായിരുന്നു . ഇതേ തുടർന്ന് രോഗബാധിതനായതോടെയാണ് ആ വിലപ്പെട്ട ജീവൻ നമുക്ക് നഷ്ടപ്പെട്ടതെന്നാണ് മകൻ ഷാനവാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

 

 

കാലിടറിയ കലാസാഹിതി എന്ന തലക്കെട്ടോടെയാണ് ആലപ്പി അഷറഫ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പൂർണ്ണമായ കുറിപ്പ് വായിക്കാം...

 

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകൻ ഷാനവാസ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു , എന്റെ ഡാഡിയുടെ പെട്ടന്നുള്ള മരണകാരണം അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത് മൂലമാണന്ന്. അന്ന് കോൺഗ്രസ്സിന്റെ ഇലക്ഷൻ പ്രചരണത്തിനായി ഒരോ സ്ഥാനാർത്ഥിയുടെയും വിജയത്തിനായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം അക്ഷീണം ഓടി നടന്നു പ്രവർത്തിച്ചു.അത് അദ്ദേഹം ജീവിതത്തിൽ അന്നുവരെ അനുഷ്ടിച്ചിരുന്ന ദിനചര്യകളെല്ലാം തകിടം മറിച്ചു ,' ഇതേ തുടർന്ന് രോഗബാധിതനായതോടെയാണ് ആ വിലപ്പെട്ട ജീവൻ നമുക്ക് നഷ്ടപ്പെട്ടത്. ഇതായിരുന്നു മകൻ ഷാനുവിന്റെ നിഗമനം.

 

 

അത് നൂറു ശതമാനം സത്യമാണന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കാരണം ഇതേക്കുറിച്ചു നസീർ സാർ എന്നോട് മനസ്സ് തുറന്നിട്ടുണ്ട്.

 

പിന്നീടൊരവസരത്തിൽ ഞാൻ അത് പറയാം. ചലച്ചിത്ര രംഗത്ത് ലോകറിക്കാർഡുകൾ സ്ഥാപിച്ച ആ പ്രതിഭയോട് കോൺഗ്രസ്സ് പിന്നീട് നീതി കാട്ടിയില്ലന്നതാണ് യാഥാർത്ഥ്യം. ആ മാഹാനായ നടന്റെ വിയോഗശേഷം കേരളത്തിൽ സർക്കാറുകൾ പലതും മാറിമാറി വന്നു .

 

 

ഇവരിലാരാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്താനായ് എന്തെങ്കിലും ചെയ്തെതെന്ന് നമുക്ക് പരിശോധിച്ച് നോക്കാം. സത്യം പറയട്ടെ - കോൺഗ്രസ്സുകാർ ഒന്നും ചെയ്തില്ല. ഒന്നാം പിണറായി സർക്കാർ നസീർ സാർ പഠിച്ച ചിറയൻകീഴിലെ സ്കുളിൽ സ്മാരകം പണിയാൻ രണ്ടു കോടി അനുവദിച്ചത് അന്ന് വല്യ വാർത്തയായിരുന്നുവല്ലോ?.

 

തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് നിത്യഹരിത നായകന്റെ പ്രതിമ സ്ഥാപിക്കാനായി BJP യുടെ രാജ്യസഭാംഗം സുരേഷ് ഗോപി ഇതിനോടകം എത്തിച്ചത് 16 ലക്ഷം രൂപയാണ്. പ്രതിമ സ്ഥാപിക്കാൻ സർക്കാൻ സ്ഥലമനുവദിക്കുമെന്ന ഉറപ്പിലാണ്, കോഴിക്കോട്ടെ ശില്പി ജീവൻ തോമസിന് സുരേഷ് ഗോപി ഇതിനോടകം ഈ തുക കൈമാറിയെന്നത് പലർക്കും പുതിയ അറിവായിരിക്കും. മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി AK ബാലന്റെ പിൻന്തുണയോടെയാണ് പ്രേംനസീർ ഫൗണ്ടേഷന് രൂപം നല്കിയത്.

 

 

നിർമ്മാതാവും BJP ക്കാരനുമായ സുരേഷ് കുമാറിന്റെ പ്രയത്നഫലമായാണ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രേംനസീറിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ഗ്രന്ഥത്തിന്റെ പ്രകാശനം എർണാകുളത്ത് പ്രൗഢഗംഭീരമായ സദസ്സിൽ നിർവ്വഹിച്ചത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചായിരുന്നു. കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാർട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോർക്കണം.

 

മറ്റൊന്നുകൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താം.ഇത്തവണത്തെ കലാഭവൻ മണി പുരസ്കാരം എനിക്കായിരുന്നു. ചാലക്കുടിയിൽ നടന്ന പുരസ്കാര ദാനച്ചടങ്ങിൽ സംവിധായകനും കലാഭവൻ മണി ട്രസ്റ്റ് ഭാരവാഹിയുമായ സുന്ദർ ദാസിന്റെ പ്രസംഗ മധ്യേയാണ് അക്കാര്യം ഞാനറിഞ്ഞത് - കലാഭവൻ മണിക്ക് സ്മാരകം നിർമ്മിക്കാനായ് ചാലക്കുടി നഗരമധ്യത്തിൽ 12 സെന്റ്‌ ഭുമി ഇതിനോടകം ലഭിച്ചു കഴിഞ്ഞു, മാത്രമല്ല സർക്കാർ അനുവദിച്ച 3 കോടി രൂപ കലാഭവൻ മണി ട്രസ്റ്റിന്റെ അക്കൗണ്ടിൽ എത്തിയും കഴിഞ്ഞു.

 

 

എത്ര വേഗത്തിലാണ് ആ അനശ്വര കലാകാരൻ ആദരിക്കപ്പെട്ടത്. ഒരു നിമിഷം നസീർ സാറിനെയും കോൺഗ്രസ്സിനെയും കുറിച്ച് ഞാൻ അറിയാതെ ഓർത്ത് പോയി.കോൺഗ്രസ്സിലെ സാംസ്കാരിക നായകന്മാരുടെ അഭാവം എന്തുകൊണ്ടാണന്നതിന് ഞാൻ വേറെ ഉദാഹരണം നിരത്തേണ്ടതില്ലല്ലോ? . അവഗണന അത് തന്നെയാണ് കാരണം.കോൺഗ്രസ്സിനുമുണ്ട് ഒരു സാംസ്കാരിക സംഘടന -"സാംസ്കാരസാഹിതി" എന്നാണ് പേര്. ഞാനതിന്റെ ഒരു വൈസ് ചെയർമാനായപ്പോഴാണ് അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലായത്.

 

സാംസ്കാരിക സാഹിതി,അത് കോൺഗ്രസ്സിലേക്ക് പെട്ടന്ന് കടന്നു വരുന്നവർക്കുള്ള ക്വോറൻറ്റയിൻ സെന്ററാണ്. ഭാരവാഹികളിൽ കലാ സാഹിത്യ രംഗത്തുള്ളവർ മരുന്നിന് പോലുമില്ല. കോൺഗ്രസ്സ് ശൈലി മാറ്റത്തിന് തുടക്കമിട്ടുവെങ്കിലും ഇവിടെ ഇപ്പോഴും ജന്മി കുടിയാൻ വ്യവസ്ഥയാണ്. AICC യിൽ കുറഞ്ഞ ഫോൺ കോളുകൾ കൈ കൊണ്ടുപോലും തൊടാത്ത നേതൃത്വം, സ്ഥാനമാനങ്ങൾ അലങ്കാരമായ് സൂക്ഷിക്കുന്നവർ.ഇവർക്കേത് പ്രേംനസീർ..?

ഇവർക്കേത് കലാഭവൻ മണി...?

കലയെവിടെ കലാസാഹിതിയെവിടെ?

 

ഇവിടം കാര്യക്ഷമമായാൽ കലയും സാഹിത്യവും ,കവിതയുമൊക്കെ സൃഷ്ടിക്കുന്ന പ്രതിഭകൾ കോൺഗ്രസ്സ് സംഘടനയിൽ എത്തപ്പെടുമായിരുന്നു. ഇവിടം നന്നായാലേ കലാകാരൻന്മാർക്ക് അവർക്ക് അർഹതപ്പെട്ട അംഗീകാരങ്ങൾ വാങ്ങി കൊടുക്കാൻ പറ്റു:

 

 

ഇവിടം നന്നായാലേ സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ്സിന്റെ പ്രതികരണ ശേഷിയുള്ള പ്രതിഭകളായ സാംസ്ക്കാരിക നായകന്മാരെ നിരത്താൻ പറ്റൂ. ഇവിടം നന്നായാൽ കോൺഗ്രസ്സ് പാർട്ടിക്ക് സമൂഹത്തിൽ അവരിലൂടെ കൂടുതൽ മതിപ്പ് ലഭിക്കുകയും ചെയ്യും.

 

ശുദ്ധികലശം ഇവിടെയാണ് വേണ്ടത്, അതാണ് സത്യം. പുതിയ KPCC പ്രസിഡൻറ് ഈ സംഘടനയുടെ അലകും പിടിയും മാറ്റുമെന്ന് പ്രത്യാശിക്കാം. അല്ലങ്കിൽ ഇനി വരുന്ന കോൺഗ്രസ് തലമുറ പ്രേംനസീറിന്റെ കുടുബത്തോടും മറ്റു പല കലാ സാഹിത്യകാരന്മാരോടും സാംസ്കാരിക നായകന്മാരോടും മാപ്പ് പറയേണ്ടിയതായി വരും..ഇത്രയും കാര്യങ്ങൾ സത്യസന്ധമായി ഇപ്പോൾ തുറന്നു പറഞ്ഞത് കോൺഗ്രസ്സിലെ കലാസാംസ്കാരിക സംഘടനയിൽ മാറ്റം അനിവാര്യമായതിനാലാണ്. കലകരണപ്പെട്ട ,ആസൂത്രണം ചെയ്തുള്ള ഫോട്ടോ ഷൂട്ടുകൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാര്യമില്ല. ശൈലി മാറ്റി ജനങ്ങളിലേക്കിറങ്ങണം.

 

 

കാലാ സാഹിത്യ രംഗത്ത് അംഗീകാരങ്ങൾ ഉള്ളവർ മാത്രം ഈ സംഘടനയുടെ നേതൃത്വങ്ങൾ അലങ്കരിച്ചാലേ ന്യൂനതകൾക്ക് പരിഹാരമാകൂ. ശരിക്കുള്ള കലാകാരന്മാർ വന്നാൽ അവർ സംഘടനയെ നേർവഴിക്ക് കൊണ്ടു പോകും. ഇനി സത്യം പറഞ്ഞതിന്റെ പേരിൽ വേണമെങ്കിൽ എന്റെ പേരിൽ നടപടിയാകാം.ഞാനില്ലങ്കിൽ നാളെ മറ്റൊരാൾ വരും ചങ്കുറപ്പോടെ നെഞ്ചുവിരിച്ച് സത്യം പറയാൻ....അതാണ് ചരിത്രം. എന്നവസാനിക്കുന്നു ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends