Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

പ്രേമം സിനിമാ വിവാദം പുതിയ വഴിത്തിരിവിലേക്ക്, ചിത്രം ചോര്‍ത്തിയത് അല്‍ഫോണ്‍സ് പുത്രനെന്ന് ആക്ഷേപം, നിഷേധിച്ച് സംവിധായകന്‍

09 JULY 2015 08:36 AM IST
മലയാളി വാര്‍ത്ത.

പ്രേമം സിനിമ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണെന്ന നിഗമനത്തിലാണ് പോലീസ്. ചില മാധ്യമങ്ങല്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് പുറത്ത വിട്ടതെന്ന് റിപ്പോട്ട് ചെയ്തതോടെ സിനിമയുടെ വിവാദം ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്.

സിനിമ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് പിന്നില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ തന്നെ ചിലരാണെന്നാണ് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനയെന്നാണ് ചില മാദ്ധ്യമങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ സംവിധായകനും എഡിറ്ററുമായ അല്‍ഫോന്‍സ് പുത്രനെയും മറ്റ് ചില അണിയറ പ്രവര്‍ത്തരെയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്. \'പ്രേമം\' സൂപ്പര്‍ ഹിറ്റായെങ്കിലും അല്‍ഫോന്‍സ് പുത്രനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും തമ്മില്‍ നല്ല രസത്തിലല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. സിനിമയുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്നലെ കൊച്ചിയില്‍ പോയി അല്‍ഫോന്‍സ് പുത്രനെ ചോദ്യം ചെയ്തത്
സ്വന്തം വീടിനടുത്തു വച്ചാണ് അല്‍ഫോന്‍സ് പുത്രന്‍ സിനിമ എഡിറ്റ് ചെയ്തത്. എഡിറ്റിങ് പൂര്‍ത്തിയായി സെന്‍സറിംഗിന് നല്‍കിയ പ്രിന്റിന്റെ പതിപ്പാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ്, അവസാന മിനുക്ക് പണികള്‍ നടത്തിയ സ്റ്റുഡിയോ എന്നിവ കഴിഞ്ഞാല്‍ പ്രിന്റ് പുറത്തു പോകാന്‍ സാദ്ധ്യതയള്ളത് അണിയറക്കാരില്‍ നിന്നാണ്. ഒരു സംവിധായകന്‍ സ്വന്തം ചിത്രം തുലയ്ക്കുമെന്നൊന്നും അന്വേഷണ സംഘം കരുതുന്നില്ല. സംവിധായകനൊപ്പമുള്ള ആരെങ്കിലും ചെയ്തിരിക്കാം എന്നാണ് അവര്‍ കരുതുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
നെറ്റില്‍ അപ് ലോഡ് ചെയ്ത പതിപ്പ് കമ്പ്യൂട്ടറില്‍ നിന്ന് കോപ്പി ചെയ്തത് റിലീസിങ് തീയതിക്കു മുമ്പാണ്. ഷൂട്ടിങ് തീര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമയുടെ മൂന്നിലൊന്ന് ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കുറച്ചു ഭാഗങ്ങള്‍ നഷ്ടപ്പെട്ടു. അത്രയും ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. അത് നിര്‍മ്മാതാവിന് അധിക ബാദ്ധ്യതയായി. സംവിധായകനും നിര്‍മ്മാതാവും അകലുന്നത് ഈ ഘട്ടത്തിലാണ്. ഇങ്ങനെ വന്ന ഘട്ടത്തിലാണ് ഇവര്‍ തമ്മിലുള്ള ഭിന്നതയും പ്രശ്‌നത്തിന് സിനിമയുടെ വ്യാജപതിപ്പിന്റെ ചോര്‍ച്ചക്ക് കാരണമായോ എന്ന് പൊലീസ് അന്വേഷിക്കുന്നത്.
ചിത്രം സൂപ്പര്‍ ഹിറ്റായതിന് ശേഷം കോപ്പി നെറ്റില്‍ പ്രചരിച്ചാല്‍ നഷ്ടം നിര്‍മ്മാതാവിനായിരിക്കും. പ്രേമത്തിന്റെ സാറ്റലൈറ്റ് അവകാശത്തിന് ചാനലുകള്‍ 5.5 കോടി രൂപ പറഞ്ഞിട്ടും നല്‍കാതെ കൂടുതല്‍ കിട്ടാന്‍ വിലപേശി വരികയായിരുന്നു. വ്യാജന്‍ എല്ലാവരും കണ്ടതോടെ സാറ്റലൈറ്റ് അവകാശത്തിന് അത്രയും വലിയ തുക പ്രതീക്ഷിക്കാനാവില്ല. സി.ഡി ഡി.വി.ഡി റൈറ്റും വന്‍ തുക കിട്ടില്ല. അത് ഭീമമായ നഷ്ടമാണ്. നാല് സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചതന്നെ് അന്‍വര്‍ റഷീദ് മൊഴി നല്‍കിയിരുന്നു. അതിലൊന്ന് അല്‍ഫോന്‍സ് പുത്രന്റെ എഡിറ്റിങ് റൂമാണ്.
അതേസമയം മാദ്ധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ച് അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തി. ഞാന്‍ സിനിമ ചോര്‍ത്തിയെന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദോ അന്വേഷണ ഉദ്യോഗസ്ഥരോ പറഞ്ഞിട്ടില്ല എന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (13 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (22 minutes ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (33 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (43 minutes ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (9 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends